Film NewsKerala NewsHealthPoliticsSports

 നടൻ ഇടവേള ബാബുവിനെതിരായ ബലാത്സംഗ കേസില്‍ കേസ് ഡയറി ഹാജരാക്കാന്‍ പൊലീസിന് ഹൈക്കോടതിയുടെ നിര്‍ദേശം

03:25 PM Nov 18, 2024 IST | Abc Editor

നടൻ ഇടവേള ബാബുവിനെതിരായ ബലാത്സംഗ കേസില്‍ കേസ് ഡയറി ഹാജരാക്കാന്‍ പൊലീസിന് ഹൈക്കോടതിയുടെ നിര്‍ദേശം. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടന്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഈ നടപടി. ജൂനിയര്‍ ആര്‍ട്ടിസ്റ്റിനോട് നടൻ മോശമായി പെരുമാറിയെന്ന കേസിലാണ് ഇങ്ങനൊരു നടപടി. കേസില്‍ വിശദമായ വാദം കേള്‍ക്കേണ്ടതുണ്ടെന്ന് ജസ്റ്റിസ് എ ബദറുദ്ദീന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് നിരീക്ഷിച്ചു പറഞ്ഞു . കേസിലെ തുടര്‍ നടപടികള്‍ക്ക് നല്‍കിയ സ്റ്റേ നീട്ടി. ഇടവേള ബാബുവിന്റെ ഹര്‍ജി അടുത്ത മാസം അഞ്ചിന് ഹൈക്കോടതി വീണ്ടും പരിഗണിക്കും.

അമ്മ സംഘടനയിൽ മെമ്പർഷിപ്പ് എടുക്കാനും, സിനിമയിലെ അവസരത്തിനും  വേണ്ടി തന്റെ താല്‍പര്യങ്ങള്‍ക്ക് വഴങ്ങാന്‍ നിര്‍ബന്ധിച്ചുവെന്നാണ് ഇടവേള ബാബുവിനെതിരെയുള്ള കേസ്. കൂടാതെ ഫ്‌ളാറ്റിലേക്ക് വിളിച്ചുവരുത്തി മോശമായി പെരുമാറുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.

Tags :
High Court orderIdavela baburape case
Next Article