For the best experience, open
https://m.abcmalayalamonline.com
on your mobile browser.

വഖഫ് ഭൂമി കൈവശം വെച്ചതിനെതിരെയുള്ള മുന്‍കാല പ്രാബല്യമില്ലാത്ത കേസ് ഹൈക്കോടതി റദ്ദാക്കി

05:20 PM Nov 12, 2024 IST | ABC Editor
വഖഫ് ഭൂമി കൈവശം വെച്ചതിനെതിരെയുള്ള മുന്‍കാല പ്രാബല്യമില്ലാത്ത  കേസ് ഹൈക്കോടതി റദ്ദാക്കി

വഖഫ് ഭൂമി കൈവശം വെച്ചതിനെതിരെയുള്ള കേസ് ഹൈക്കോടതി റദ്ദാക്കി. വഖഫ് നിയമ ഭേദഗതിക്ക് മുന്‍കാല പ്രാബല്യമില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. 2013-ലെ വഖഫ് ഭേദഗഗതിക്ക് മുമ്പ് തന്നെ ഭൂമി കൈവശക്കാരുടെ പക്കലാണെന്ന് കോടതി ചൂണ്ടിക്കാട്ടി. വഖഫ് ബോര്‍ഡിന്റെ അനുമതിയില്ലാതെ ഭൂമി കൈവശം വെച്ചുവെന്ന് ചൂണ്ടിക്കാണിച് കോഴിക്കോട്ടെ പോസ്റ്റ് ഓഫീസ് ജീവനക്കാർക്കെതിരെയാണ് കേസ് എടുത്തത് .

മുനമ്പമടക്കമുള്ള വിഷയങ്ങള്‍ പരിഗണിക്കുമ്പോള്‍ വളരെ പ്രധാനപ്പെട്ട ഉത്തരവാണ് ഹൈക്കോടതിയുടെ ഭാഗത്തുനിന്നുണ്ടായത്. മുനമ്പം, ചാവക്കാട്, വയനാട് അടക്കമുള്ള മേഖലകളില്‍ വഖഫ് ബോര്‍ഡ് ഭൂമിയുമായി ബന്ധപ്പെട്ട ആശങ്കകള്‍ ഉയര്‍ന്നു വരുന്ന സാഹചര്യത്തില്‍ നിര്‍ണായകമായ ഉത്തരവാണ് കോടതിയുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടുള്ളത് .

വഖഫ് ബോര്‍ഡിന്റെ പരാതിയില്‍ 2017-ലാണ് കോഴിക്കോട് മജിസ്‌ട്രേറ്റ് കോടതി രണ്ട് പോസ്റ്റ് ഓഫീസ് ജീവനക്കാര്‍ക്കെതിരെ കേസെടുക്കുന്നത്. ഈ നടപടി ചോദ്യം ചെയ്താണ് പോസ്റ്റ് ഓഫീസ് ജീവനക്കാര്‍ ഹൈക്കോടതിയിലെത്തിയത്. 2013-ലെ വഖഫ് നിയമഭേദഗതിയുടെ അടിസ്ഥാനത്തിലാണ് വഖഫ് ഭൂമി കൈവശം വയ്ക്കുന്നതിനെതിരെ ബോര്‍ഡ് നടപടി സ്വീകരിച്ചിരുന്നത്.
എന്നാൽ നിയമത്തിനു മുൻ കാല പ്രാബല്യമില്ലെന്നു തെളിയിക്കാന് കോടതി വിധി വന്നിരിക്കുന്നത് . മുൻകാല പ്രാബല്യമില്ലാത്ത ക്രിമിനൽ നടപടിയെടുക്കാൻ പാടില്ലെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട് .

Tags :