ദുരന്ത നിവാരണ അതോറിറ്റി കണക്കുകൾ ശരിയല്ല,സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റയുമായി ബന്ധപ്പെട്ട കണക്കുകളിൽ സർക്കാരിനെതിരെ ആഞ്ഞടിച്ചു ഹൈ കോടതി
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുമായി ബന്ധപ്പെട്ട കണക്കുകളിൽ സംസ്ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി. ദുരന്തനിവാരണ അതോറിറ്റി കണക്കുകൾ ശരിയല്ലെന്നാണ് കോടതി പറയുന്നത്. ദുരന്ത നിവാരണ അതോറിറ്റിയിൽ ഓഡിറ്റിംഗ് നടക്കുന്നുണ്ടോയെന്നും ,അവസാന ഓഡിറ്റ് റിപ്പോർട്ട് കൈവശമുണ്ടോയെന്നും സർക്കാരിനോട് ചോദിച്ച ഹൈക്കോടതി അത് ഹാജരാക്കാൻ നിർദേശം നൽകുകയും ചെയ്യ്തു. എസ്ഡിആർഎഫിൽ ഇനി അവശേഷിക്കുന്നത് 677 കോടി രൂപയാണെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. 677ലെ എത്ര ചെലവഴിക്കണമെന്ന് നിങ്ങൾക്കറിയില്ലെയെന്ന് ഹൈക്കോടതി ചോദിച്ചു.
ഹൈ കോടതിയുടെ വിമർശനം തന്നെ ശരിയായ രീതിയിൽ കണക്കുകൾ കൈകാര്യം ചെയ്യുന്നില്ലേ എന്നായിരുന്നു, അതുപോലെ ആരെയാണ് നിങ്ങൾ വിഡ്ഢികളാക്കാൻ നോക്കുന്നത് എന്ന് കോടതി ചോദിച്ചു. നീക്കിയിരിപ്പുള്ള 677 കോടി അതോറിറ്റിയുടെ കൈവശമില്ലയെന്ന് കോടതി ചോദിച്ചു. കണക്കുകൾ കൈവശമില്ലാത്തത് കൊണ്ടാണ് കേന്ദ്രസഹായം തേടേണ്ടി വരുന്നതെന്ന് കോടതി പറഞ്ഞു. കേന്ദ്ര സർക്കാർ നൽകുന്ന കണക്കുകൾ കൃത്യമായിരിക്കും. കേന്ദ്രത്തോട് സഹായം ആവശ്യപ്പെടുമ്പോൾ കൃത്യമായ കണക്ക് വേണമെന്ന് സംസ്ഥാനത്തോട് ഹൈക്കോടതി പറഞ്ഞു.ഒഡിറ്റിംഗിൽ അതൃപ്തി രേഖപ്പെടുത്തിയ കോടതി ഓഡിറ്റിംഗ് പോലും കൃത്യമല്ലല്ലോയെന്ന് സർക്കാരിനോട് കോടതി ചോദിച്ചു. വ്യക്തത വരുത്താമെന്ന് സർക്കാർ മറുപടി നൽകി.