ശ്രീരാമന്റെ പേരില്‍ വോട്ട് പിടുത്തം, കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു
04:59 PM Oct 31, 2024 IST | Sruthi S
ശ്രീരാമന്റെ പേരില്‍ വോട്ട് പിടുത്തം, കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. തൃശൂരിലെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹർജിയിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. മൂന്നാഴ്ചയ്ക്കം മറുപടി നൽകണമെന്നാണ് ഹൈക്കോടതിയുടെ നിർദ്ദേശം.
തൃശൂരിലെ എഐവൈഎഫ് നേതാവ് നേതാവ് എ എസ് ബിനോയ് നൽകിയ ഹർജിയിലാണ് ഹൈക്കോടതി നോട്ടീസ് അയച്ചത്. വോട്ടെടുപ്പ് ദിനത്തില്‍ മതചിഹ്നം ഉപയോഗിച്ചു വോട്ടര്‍മാരെ സ്വാധീനിച്ചു, ശ്രീരാമന്റെ പേരില്‍ വോട്ട് ചെയ്യണമെന്ന് അഭ്യർഥിച്ചു തുടങ്ങിയ ആരോപണങ്ങളാണു ഹര്‍ജിയില്‍ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതെല്ലാം നടന്നതും സുരേഷ് ഗോപിയുടെ അറിവോടെയാണെന്നും ഹര്‍ജിയില്‍ പറയുന്നു.