ദർശനം സാധ്യമാകാതെ മാല ഊരേണ്ടി വന്നാൽ ശക്തമായി പ്രതിഷേധിക്കുമെന്ന് ഹിന്ദു ഐക്യ വേദി
ശബരിമല തീർത്ഥാടന വിഷയത്തിൽ സർക്കാർ അലംഭാവം ഒഴിവാക്കണമെന്നും ഭക്തർക്ക് മതിയായ സൗകര്യങ്ങൾ ഒരുക്കി നൽകണമെന്നും ഹിന്ദു ഐക്യ വേദി.തീർത്ഥാടകർക്ക് ആവശ്യമായ സൗകര്യം ഒരുക്കേണ്ടത് സർക്കാരിന്റെയും ദേവസ്വത്തിന്റെയും ഉത്തരവാദിത്തമാണ്. ആ ഉത്തരവാദിത്തം സർക്കാർ കൃത്യമായി നിർവഹിക്കുന്നില്ല എന്ന് വ്യക്തമാണ് .
ഭക്തർക്ക് പ്രാഥമിക ആവശ്യങ്ങൾ പോലും നിർവഹിക്കാനുള്ള സൗകര്യങ്ങൾ പോലും ഒരുക്കികൊടുക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല .ദർശനം നടത്തുന്നതിന് മുൻപ് തന്നെ സ്വാമിമാർക്കു മാല ഊരേണ്ട സ്ഥിതിവിശേഷമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
കുടിവെള്ള സൗകര്യം ലഭ്യമാക്കുന്നതിനുള്ള യാതൊന്നും ഈ നിമിഷം വരെ ഒരുക്കിയിട്ടില്ല. വ്രതം നോറ്റെത്തുന്ന ഭക്തർക്ക് ദർശനം അനുവദിക്കുക എന്നത് പ്രഥമമായ കാര്യമാണ്. ഒരു അയ്യപ്പഭക്തൻ പോലും ദർശനം സാധ്യമാകാതെ മനോവിഷമത്തോടെ ദർശനം സാധ്യമാകാതെ മാല ഊരേണ്ടി വന്നാൽ ശക്തമായി പ്രതിഷേധിക്കുമെന്ന് ഹിന്ദു ഐക്യ വേദി വ്യക്തമാക്കി.ശബരിമല മണ്ഡലകാല തീർത്ഥാടനത്തിന് ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. എന്നാൽ, പ്രഖ്യാപനങ്ങളിലും വാഗ്ദാനങ്ങളിലും മാത്രം ഒതുങ്ങുകയാണ് ദേവസ്വത്തിന്റെ ഒരുക്കങ്ങൾ. അടിസ്ഥാനസൗകര്യ പ്രശ്നങ്ങൾ പരിഹരിക്കാൻ പോലും സർക്കാരിനോ ദേവസ്വം ബോർഡിനോ സാധ്യമാക്കിയിട്ടില്ല.