For the best experience, open
https://m.abcmalayalamonline.com
on your mobile browser.

പൂരം കലക്കലുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതിയില്‍ ആഭ്യന്തര വകുപ്പ് സത്യവാങ്മൂലം സമർപ്പിച്ചു;  വിവാദം അന്വേഷിക്കാന്‍ പ്രേത്യേക അന്വേഷണ സംഘം 

03:18 PM Oct 25, 2024 IST | suji S
പൂരം കലക്കലുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതിയില്‍ ആഭ്യന്തര വകുപ്പ് സത്യവാങ്മൂലം സമർപ്പിച്ചു   വിവാദം അന്വേഷിക്കാന്‍ പ്രേത്യേക അന്വേഷണ സംഘം 

പൂരം കലക്കലുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതിയില്‍ ആഭ്യന്തര വകുപ്പ് സത്യവാങ്മൂലം സമർപ്പിച്ചു.  വിവാദം അന്വേഷിക്കാന്‍ എ ഡി ജി പി വെങ്കിടേഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചുവെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു. സർക്കാരിന്റെ ലക്‌ഷ്യം എന്ന് പറയുന്നത് ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്തുകൊണ്ട് പൂരം ഭംഗിയായി നടത്തുക എന്നത് മാത്രമായിരുന്നു.എന്നാൽ ഈ കാര്യത്തിൽ ഉദ്യോഗസ്ഥ വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയാൽ കര്‍ശന നടപടി സ്വീകരിക്കുമെന്നും സര്‍ക്കാർ കോടതിയെ അറിയിച്ചു.

ഇതിന്റെ സമഗ്ര അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചു, ചുമതലയിലുണ്ടായിരുന്ന എ.ഡി.ജി.പി പ്രശ്ന പരിഹാരത്തിനായി ഇടപെടാതിരുന്നത് വീഴ്‌ചയാണെന്ന് ഡി.ജി.പി അറിയിച്ചിരുന്നു. എ.ഡി.ജി.പിയുടെ വീഴ്‌ചയടക്കം അന്വേഷിക്കുന്നുണ്ട് എന്നും സർക്കാർ അറിയിച്ചു.പൂരത്തിന് 3500 പോലീസുകാർ സുരക്ഷയ്ക്കായി അവിടെ ഉണ്ടായിരുന്നു. പൂരം കലക്കിലിലെ സത്യം പുറത്തു കൊണ്ട് വന്ന് ഉചിത നടപടി സ്വീകരിക്കുമെന്നും സർക്കാർ അറിയിച്ചു.

Tags :