മഹാരാഷ്ട്രയിൽ മതപരിവർത്തന വിരുദ്ധ നിയമം നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ
മഹാരാഷ്ട്രയിൽ മതപരിവർത്തന വിരുദ്ധ നിയമം നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറയുന്നു. കൂടാതെ മതപരിവർത്തന വിരുദ്ധ നിയമം നടപ്പാക്കുമെന്ന് ബിജെപി പ്രകടന പത്രികയിൽ വാഗ്ദാനം ചെയ്തിട്ടുണ്ട് എന്നും അദ്ദേഹം പറയുന്നു. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ പ്രകടനപത്രിക പുറത്തിറക്കിയ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദേഹം. നിർബന്ധിതവും, വഞ്ചനാപരവുമായ മതപരിവർത്തനങ്ങൾക്കെതിരേ നടപടിയെടുക്കാൻ വ്യവസ്ഥകളുള്ളതാണ് മതപരിവർത്തന വിരുദ്ധ നിയമം. മഹാവികാസ് അഘാഡി പ്രീണന രാഷ്ട്രീയമാണ് പയറ്റുന്ന തെന്നും അമിത് ഷാ പറഞ്ഞു.
കൂടാതെ അവർ വോട്ടിനായി ദേശീയ സുരക്ഷയെ ദുർബലപ്പെടുത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്ത്. മുസ്‌ലിം സമുദായത്തിന് ജോലിയിലും വിദ്യാഭ്യാസത്തിലും 10 ശതമാനം സംവരണമാവശ്യപ്പെട്ട് ഉലമ അസോസിയേഷൻ അടുത്തിടെ കോൺഗ്രസിന് നിവേദനം സമർപ്പിച്ചിരുന്നുവെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി.