For the best experience, open
https://m.abcmalayalamonline.com
on your mobile browser.

എങ്ങും ശരണ മന്ത്രം; വിശ്ചിക പുലരിയിൽ അയ്യപ്പനെ കാണാൻ ശബരിമലയിൽ വമ്പൻ ഭക്‌തജനതിരക്ക്

09:52 AM Nov 16, 2024 IST | Abc Editor
എങ്ങും ശരണ മന്ത്രം  വിശ്ചിക പുലരിയിൽ അയ്യപ്പനെ കാണാൻ ശബരിമലയിൽ വമ്പൻ ഭക്‌തജനതിരക്ക്

വൃശ്ചിക പുലരിയിൽ അയ്യപ്പനെ കാണാൻ ശബരിമലയിൽ വമ്പൻ ഭക്തജന തിരക്ക്. തന്ത്രി കണ്ഠര് രാജീവരുടെകാർമികത്വത്തിൽ പുതുതായി ചുമതലയേറ്റ മേൽ ശാന്തി അരുൺ നമ്പൂതിരി പുലർച്ചെ മുന്നു മണിക്ക് നട തുറന്നു. വിശ്ചികം ഒന്നായ ഇന്ന് 70,00O പേരാണ് ഓൺ ലൈൻ വഴി ശബരിമല ദർശനത്തിനായി ബുക്ക് ചെയ്തിരിക്കുന്നത്.വെളുപ്പിന് മൂന്നു മണിക്ക് തുറന്ന ശബരിമല നട ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് അടയ്ക്കും.

എന്നാൽ ഇന്ന് വൈകുന്നേരം മുന്നു മണിക്ക്  നട  വീണ്ടും  തുറക്കുകയും പിന്നീട് നട ഹരിവരാസനം പാടി രാത്രി 11 മണിക് അടക്കുകയും ചെയ്‌യും . തിരക്കുണ്ടാകാൻ സാധ്യതയുള്ളതിനാൽ പമ്പയിലും,  സന്നിധാനത്തും കൂടുതൽ പോലീസിനെ  വിന്യസിച്ചിട്ടുണ്ട്. സന്നിധാനത്ത് തങ്ങുന്ന ദേവസ്വം മന്ത്രി വി എൻ വാസവൻ രാവിലെ 8.30 ന് ഉദ്യോഗസ്ഥ അവലോകന യോഗം വിളിച്ചിട്ടുണ്ട്.

Tags :