അബ്‌ദുൾ ഷുക്കൂറിനു വേണ്ടി കോൺഗ്രസിൽ തിരക്കിട്ട ആലോചനകൾ; അനുനയിപ്പിക്കാനുള്ള നീക്കത്തിൽ സി പി ഐ എമ്മും
ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു ഏകാധിപതിയെ പോലെ പെരുമാറുന്നുവെന്നും പാർട്ടിയിൽ കടുത്ത അവഗണനയാണെന്നും ആരോപിച്ച് പാർട്ടിവിട്ട അബ്ദുൾ ഷുക്കൂറിനെ ചേർത്തു നിർത്താൻ കോൺഗ്രസ, ഇപ്പോൾ കോൺഗ്രസിൽ തിരക്കിട്ട കൂടിയാലോചനകൾ നടക്കുന്നു, ഷുക്കൂർ കോൺഗ്രസ് അംഗത്വം സ്വീകരിക്കുമോ എന്നാണ് ഇനി അറിയേണ്ടത്. എന്നാൽ ഷുക്കൂറിനെ അനുനയിപ്പിക്കാനുള്ള തിരക്കിട്ട നീക്കത്തിലാണ് സിപിഐഎമ്മും, ഷുക്കൂറിന്റെ ബന്ധുക്കളെ കാണാൻ സി പി ഐ എം നേതാക്കൾ എത്തി.ഷുക്കൂറിന്റെ വീട്ടിൽ എൻ എൻ കൃഷ്ണദാസ് അടക്കമുള്ളവരെത്തി ബന്ധുക്കളുമായി സംസാരിച്ചു.
അതേസമയം പാലക്കാട് ഏരിയ കമ്മറ്റി അംഗമായ അബ്ദുൾ ഷുക്കൂർ ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബുവിനെതിരെ ആരോപണങ്ങൾ ഉയർത്തിയതിന് ശേഷമാണ് പാർട്ടി വിട്ടത്,ജില്ലാ സെക്രട്ടറി ഏകാധിപതിയെ പോലെ പെരുമാറുന്നുവെന്നും പാർട്ടിയിൽ കടുത്ത അവഗണന നടുത്തുന്നൊന്നും ഷുക്കൂർ ആരോപിച്ചു, ആത്മാർത്ഥമായി പ്രവർത്തിച്ച ആളാണ് താൻ. ഒരു ചവിട്ടിത്താഴ്ത്തൽ ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിൽ ഉണ്ടായി. അത് സഹിക്കാനായില്ലെന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് അബ്ദുൽ ഷുക്കൂർ മാധ്യമങ്ങളോട് പറഞ്ഞു.