വടക്കൻ ഗസ്സയിൽ നാല് സൈനികർ കൂടി കൊല്ലപ്പെട്ടതായി ഐ ഡി എഫ് സ്ഥിരീകരണം
04:33 PM Nov 12, 2024 IST | ABC Editor
വടക്കൻ ഗസ്സയിൽ നാല് സൈനികർ കൂടി കൊല്ലപ്പെട്ടതായി ഐ ഡി എഫ് സ്ഥിരീകരണം .ജബാലിയിൽ ഹമാസ് ആക്രമണത്തിലാണ് സൈനികർ കൊല്ലപ്പെട്ടത് .20, 21 വയസ് പ്രായമുള്ള സൈനികരാണു കൊല്ലപ്പെട്ടത്.
സ്റ്റാഫ് സെർജന്റുമാരായ ഓർ കാറ്റ്‌സ്(20), നാവി യായിർ അസൂലിൻ(21), ഗാരി ലാൽഹുറൂയ്കിമ സൊലാറ്റ്(21),ഒഫിർ എലിയാഹു(20) എന്നിവർക്കാണു ജീവൻ നഷ്ടമായതെന്ന് റിപ്പോർട്ട് പുറത്തുവന്നു .92-ാമത് ബറ്റാലിയന്റെ ഭാഗമായ കെഫർ ബ്രിഗേഡിൽ അംഗങ്ങളാണ് മരണപ്പെട്ടത് .ജബലിയയിൽ ടാങ്ക് വേദ മിസ്സൈലിൽ ആണ് സൈനികർ കൊല്ലപ്പെട്ടത് എന്നാണ് നിഗമനം.