For the best experience, open
https://m.abcmalayalamonline.com
on your mobile browser.

ഇനിയും ഇത് ആവർത്തിക്കരുത്, ചേവായൂരിൽ സംഭവിച്ചതുപോലെയുള്ള അട്ടിമറി ഇനി മറ്റ് ഏതെങ്കിലും ബാങ്കിൽ ആവർത്തിച്ചാൽ എല്ലാം പിന്നീട് മാലപ്പടക്കം പോലെ തകരും, വി ഡി സതീശൻ

03:43 PM Dec 03, 2024 IST | Abc Editor
ഇനിയും ഇത് ആവർത്തിക്കരുത്  ചേവായൂരിൽ സംഭവിച്ചതുപോലെയുള്ള അട്ടിമറി  ഇനി മറ്റ് ഏതെങ്കിലും ബാങ്കിൽ ആവർത്തിച്ചാൽ എല്ലാം പിന്നീട് മാലപ്പടക്കം പോലെ തകരും  വി ഡി സതീശൻ

ചേവായൂരിൽ സംഭവിച്ചത് പോലുള്ള അട്ടിമറി ഇനി മറ്റേതെങ്കിലും സഹകരണ ബാങ്കിൽ ആവർത്തിച്ചാൽ കേരളത്തിലെ സഹകരണ ബാങ്കുകൾ മാലപ്പടക്കം പോലെ തകരുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇനിയും ഇങ്ങനെയുള്ള സംഭവങ്ങൾ ഉണ്ടായാൽ ബാങ്കുകളിൽ നിന്നും നിക്ഷേപിച്ച പണം കോൺഗ്രസ് അനുഭാവികൾ കൂട്ടത്തോടെ പിൻവലിക്കും, പിന്നെ ഇതിന് ഉത്തരവാദി പിണറായി വിജയനും സിപിഎമ്മിനും മാത്രമായിരിക്കുമെന്നും സതീശൻ പറഞ്ഞു.

ചേവായൂർ സർവീസ് സഹകരണ ബാങ്ക് അട്ടിമറിയിൽ പ്രതിഷേധിച്ചുള്ള കോൺഗ്രസിന്റെ കമ്മീഷണർ ഓഫീസ് മാർച്ച് കോഴിക്കോട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വിഡി സതീശൻ. എന്നാൽ മാർച്ച് സംഘർഷത്തിലാണ് കലാശിച്ചത്. പ്രതിഷേധക്കാർക്ക് നേരെ പൊലീസ് ജലപീരങ്കി വരെ പ്രയോഗിച്ചു.രണ്ട് മണിക്കൂറോളം പ്രവർത്തകർ റോഡ് ഉപരോധിച്ചു. പോലീസിന് നേരെ കല്ലേറുമുണ്ടായി. ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ ഉൾപ്പെടെയുള്ള നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. പോലീസ് ബസ്സിനു മുന്നിലും പ്രവർത്തകർ വലിയ പ്രതിഷേധം നടത്തി.

Tags :