Film NewsKerala NewsHealthPoliticsSports

ഇറാൻ ഇനിയുമൊരിക്കൽ കൂടി തിരിച്ചടിക്കാൻ മുതിർന്നാൽ ഞങ്ങൾ തയ്യാറാണ്; മുന്നറിയിപ്പ് നൽകി യുഎസും ,ഇസ്രയേലും.

12:59 PM Oct 28, 2024 IST | suji S

ഇറാൻ ഇനിയുമൊരിക്കൽ കൂടി തിരിച്ചടിക്കാൻ മുതിർന്നാൽ ഞങ്ങൾ തയ്യാറാണ് മുന്നറിയിപ്പ് നൽകി യുഎസും ,ഇസ്രയേലും.ഇറാന്‍ ഇനിയും തിരിച്ചടിക്കു മുതിരരുത്. ഞങ്ങള്‍ തയാറാണ്, വലിയ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും എന്ന് യുഎസ് ദേശീയ സുരക്ഷാസമിതി വക്താവ് ഷോണ്‍ സാവെറ്റ് പറഞ്ഞു.ഇറാന്‍ ഇസ്രയേലിനെ ആക്രമിക്കുന്നതു നിര്‍ത്തണം. ലബനനിലെ യുദ്ധം അവാനിപ്പിക്കുക, ഗാസയില്‍ വെടിനിര്‍ത്തലുണ്ടാവുക, ഇസ്രേലി ബന്ദികളുടെ മോചനം സാധ്യമാക്കുക എന്നിവയ്ക്കുള്ള ശ്രമങ്ങള്‍ക്കു നേതൃത്വം നല്കാന്‍ യുഎസ് തയാറാണ്.

അതേസമയം  ഇനിയും ആക്രമണങ്ങളോട് പ്രതികരിച്ചാല്‍ ഇറാന്‍ വലിയ വില നല്‍കേണ്ടിവരുമെന്ന് ,ഇസ്രയേലും മുന്നറിയിപ്പ് നല്‍കി. എന്നാൽ  സ്വയം പ്രതിരോധിക്കാനുള്ള അവകാശവും കടമയുമുണ്ടെന്നും, തങ്ങൾ  തിരിച്ചടിക്കുമെന്നും ഇറാന്‍ വ്യക്തമാക്കി. ടെഹ്റാനില്‍ നടത്തിയ ആക്രമണത്തിന് ഇസ്രയേല്‍ ഇറാഖിന്റെ വ്യോമാതിര്‍ത്തി ഉപയോഗിച്ചതായും ഇറാന്‍ ആരോപിച്ചു. അതുപോലെ ഇറാനിലെ  ഇസ്രയേൽ  ആക്രമണത്തില്‍ യുഎസിനു പങ്കില്ല. നയതന്ത്രത്തിലൂടെ പശ്ചിമേഷ്യയില്‍ സമാധാനം പുനഃസ്ഥാപിക്കലാണ് യുഎസിന്റെ ലക്ഷ്യമെന്ന് വക്താവ് കൂട്ടിച്ചേര്‍ത്തു.

Tags :
Iran attackUS and Israel warned.
Next Article