പൊലീസ് നേരത്തെ എത്തിയിരുന്നുവെങ്കിൽ കള്ളപ്പണം പിടികൂടാനാകുമായിരുന്നു, പൊലീസിനെ വിമർശിച്ച് ഗണേഷ് കുമാർ
12:33 PM Nov 08, 2024 IST | ABC Editor
പാലക്കാട്ടെ പാതിരാ പരിശോധനയില്‍ പൊലീസിനെ വിമർശിച്ച് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. പൊലീസ് നേരത്തെ എത്തിയിരുന്നെങ്കിൽ ഹോട്ടലിൽ നിന്ന് കള്ളപ്പണം കണ്ടെത്താമായിരുന്നുവെന്ന് ഗണേഷ് കുമാർ പറയുന്നു.
നീല ട്രോളി ബാഗിൽ തുണിയാണെന്ന് താൻ വിശ്വസിക്കുന്നില്ലെന്നും മന്ത്രി ഗണേഷ് കുമാർ വ്യക്തമാക്കി . സര്‍ക്കാരിനെ ജനങ്ങള്‍ നേരിട്ട് വിലയിരുത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.