For the best experience, open
https://m.abcmalayalamonline.com
on your mobile browser.

ഇനിയും റോക്കറ്റ് അയച്ചാൽ തീ കൊണ്ടായിരിക്കും ഹിസ്‌ബുള്ളക്ക് മറുപടി; ഇസ്രായേൽ

10:55 AM Nov 28, 2024 IST | Abc Editor
ഇനിയും റോക്കറ്റ് അയച്ചാൽ തീ കൊണ്ടായിരിക്കും ഹിസ്‌ബുള്ളക്ക് മറുപടി  ഇസ്രായേൽ

ഇനിയും റോക്കറ്റ് അയച്ചാൽ തീ കൊണ്ടായിരിക്കും ഹിസ്‌ബുള്ളക്ക് മറുപടിഎന്ന് ഇസ്രായേൽ സൈന്യം. ഇസ്രായേൽ .കഴിഞ്ഞ ദിവസം ലബനോൻ , ഇസ്രയേൽ വെടി നിർത്തൽ കരാർ നിലവിൽ വന്നിരുന്നു , കരാർ വന്നശേഷം ഇതാദ്യമായി ഹിസ്ബുള്ളയ്ക്ക് ശക്തമായ മറുപടി നല്കിയിരിക്കുകയാണ്‌ ഇസ്രായേൽ പ്രതിരോധ സേന. ലബനോനിൽ കൊല്ലപ്പെട്ട ഹിസ്ബുള്ളകളുടെ എണ്ണം 4000 ആയി.ശരിക്കും പറഞ്ഞാൽ ഹിസ്ബുള്ളയുടെ അംഗ ബലം കുറച്ചു എന്ന് മാത്രമല്ല ഹിസ്ബുള്ളകളേകൊണ്ട് ആയുധം താഴെ വയ്പ്പിച്ചു ഇസ്രായേൽ സൈന്യം.

ഇനി മുതൽ ലബനോനിൽ പുതിയ കരാർ അനുസരിച്ച് ആകില്ല ഹിസ്ബുള്ളകൾക്ക് ആയുധം സൂക്ഷിക്കാനും ,കൈവശം വയ്ക്കാനും. ഇനിയും ആയുധം സൂക്ഷിക്കാനുള്ള ഏക അധികാരം ലബനോൻ സൈന്യത്തിനു മാത്രമായിരിക്കും. ലബനോൻ -ഇസ്രായേൽ അതിർത്തി പങ്കിടുന്ന ലബനോന്റെ ഗ്രാമങ്ങളിൽ ഹിസ്ബുള്ളയുടെ സാന്നിധ്യം പാടില്ല. ഒരുപാട് രീതിയിൽ നാണം കെട്ട് തലതാഴ്ത്തി തോറ്റിരിക്കുകയാണ് ഇപ്പോൾ ഹിസ്ബുള്ള.തെക്കൻ ലബനോനും ഇസ്രായേൽ അതിർത്തിയിലെ ലബനോൻ ഗ്രാമങ്ങലും ഇപ്പോൾ ഇസ്രായേൽ സൈന്യത്തിന്റെ കൈയ്യിൽ ആണുള്ളത്.

Tags :