താനൊരു അമേരിക്കക്കാരി ആയിരുന്നെങ്കിൽ തീർച്ചയായും ട്രംപിന് വോട്ട് ചെയ്യുമായിരുന്നു; കങ്കണ
അമേരിക്കൻ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ കമലാ ഹാരിസിനെതിരെ പരാജയപ്പെടുത്തി വിജയം നേടിയ ഡൊണാൾഡ് ട്രംപിനെ അഭിനന്ദിച്ച് ബോളിവുഡ് നടി കങ്കണ റണാവത്ത്.നടി പറയുന്നത് താനൊരു അമേരിക്കക്കാരിയായിരുന്നെങ്കിൽ തീർച്ചയായും ട്രംപിന് വോട്ട് ചെയ്യുമായിരുന്നു എന്നാണ്, നടി തന്റെ ഇൻസ്റ്റഗ്രാമിലാണ് ഇങ്ങനെ കുറിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയുണ്ടായ വധശ്രമത്തിൽ ട്രംപിന് പരിക്കേറ്റിരുന്നു, വെടിയേറ്റിട്ടും അതവഗണിച്ച് പ്രസംഗം തുടർന്നയാൾക്ക് ഞാൻ വോട്ട് ചെയ്യും',എന്നാണ് കങ്കണ ട്രംപിന്റെ ഫോട്ടോ പങ്കുവെച്ചുകൊണ്ടു കുറിച്ചിരിക്കുന്നത്.
അതേസമയം ലോകം ഉറ്റുനോക്കുന്ന അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷമായ 270 ഇലക്ടറൽ വോട്ടുകൾ മറികടന്നാണ് ട്രംപിന്റെ ഈ വിജയം. ഡിസംബറിലാകും ഔദ്യോഗിക ഫലപ്രഖ്യാപനം ഉണ്ടാകുക. വേട്ടെണ്ണൽ ആരംഭിച്ച് ആദ്യ മണിക്കൂറുകളിൽ സ്വിങ്ങ് സ്റ്റേറ്റുകളിൽ അടക്കം അപ്രതീക്ഷിത മുന്നേറ്റമാണ് ട്രംപ് നടത്തിയത്.