ആലപ്പുഴയിൽ വൈകല്യങ്ങളുമായി നവജാത ശിശു പിറന്ന സംഭവത്തിൽ പ്രതിഷേധം രൂക്ഷം; ആശുപത്രിക്കെതിരെ നടപടി ഉണ്ടാകണമെന്ന് കുഞ്ഞിന്റെ പിതാവ്
ആലപ്പുഴയിൽ വൈകല്യങ്ങളുമായി നവജാത ശിശു പിറന്ന സംഭവത്തിൽ പ്രതിഷേധം രൂക്ഷമായതോടെ ഇപ്പോൾ ആരോഗ്യ വകുപ്പ് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു . കുഞ്ഞിന്റെ എല്ലാവിധ ചികിത്സയും പരിശോധനയും ആലപ്പുഴയിൽ തന്നെ ഒരുക്കാമെന്ന് വിദഗ്ധ സംഘം അറിയിച്ചതായി കുഞ്ഞിന്റെ പിതാവ് അനീഷ് പ്രതികരിച്ചു. എല്ലാവിധ സഹായവും തുടർന്നുണ്ടാകുമെന്ന് ആരോഗ്യവകുപ്പ് പ്രതിനിധികൾ ഉറപ്പ്നൽകിയിട്ടുണ്ട്. എന്നാൽ ഞങ്ങൾ സാധാരണക്കാരാണ്, ഭാരിച്ച ചികിത്സ താങ്ങാനുള്ള ത്രാണി ഞങ്ങൾക്കില്ല , ഇപ്പോൾ
കുഞ്ഞിന്റെ നിലവിലെ ആരോഗ്യസ്ഥിതി അവർക്ക് ബോധ്യപ്പെട്ടു എന്നും കുഞ്ഞിന്റെ പിതാവ് പ്രതികരിക്കുന്നു.
ആശുപത്രിയ്ക്കും ,സ്കാനിംഗ് സെന്ററിനും എതിരെ നടപടി ഉണ്ടാവണം എന്നുള്ളതാണ് തങ്ങളുടെ ആവശ്യംമെന്നും നിലവിൽ കുട്ടിക്ക് കാര്യമായ ആരോഗ്യപ്രശ്നങ്ങൾ ഇല്ല. എന്നാൽ തുടർ ചികിത്സ സർക്കാർ ഏറ്റെടുക്കും എന്നാണ് തങ്ങളുടെ പ്രതീക്ഷ എന്നുമാണ് കുഞ്ഞിന്റെ അച്ഛൻ അനീഷ് പറയുന്നത്. എന്നാൽ ഈ സംഭവത്തിൽ വിശദമായ അന്വേഷണത്തിന് ആരോഗ്യ അഡീഷനൽ ഡയറക്ടർ വി.മീനാക്ഷിയുടെ നേതൃത്വത്തിലുള്ള സംഘം വണ്ടാനം മെഡിക്കൽ കോളജിൽ എത്തി കുട്ടിയുടെ പരിശോധന പൂർത്തിയാക്കി.