For the best experience, open
https://m.abcmalayalamonline.com
on your mobile browser.

ബാംഗ്ലൂരിൽ കൂത്തുപറമ്പ് സ്വദേശിനിയുടെ  മരണത്തിൽ  ദുരൂഹത  ആരോപണം ഉന്നയിച്ചു കുടുംബം  

11:49 AM Nov 14, 2024 IST | Abc Editor
ബാംഗ്ലൂരിൽ കൂത്തുപറമ്പ് സ്വദേശിനിയുടെ  മരണത്തിൽ  ദുരൂഹത  ആരോപണം ഉന്നയിച്ചു കുടുംബം  

കൂത്തുപറമ്പ് സ്വദേശിനി ബെംഗളുരുവിൽ  മരിച്ച സംഭവത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം. ബെംഗളൂരുവിൽ ഐ.ടി. മേഖലയിൽ ജോലി ചെയ്യുന്ന  സ്നേഹ രാജൻ(35 ) കഴിഞ്ഞ ദിവസമാണ് അന്തരിച്ചത് .  മൂര്യാട് അടിയറപ്പാറയിലെ സ്നേഹാലയത്തിൽ  എ. സ്നേഹ രാജന്റെ മരണത്തിൽ   ദുരൂഹത ഉണ്ടെന്ന് ആരോപികുകയാണ് സ്നേഹയുടെ കുടുംബം. സ്നേഹയുടെ ഭർത്താവ്  പത്തനംതിട്ട സ്വ ദേശി ഹരി എസ്  പിള്ള  സ്നേഹ മരിച്ച വിവരം തിങ്കളാഴ്ചയാണ്  സ്നേഹയുടെ വീട്ടുകാരെ വിളിച്ച് അറിയിക്കുന്നത്.

മറ്റൊരു അസുഖങ്ങളൊന്നും  സ്നേഹക്ക് ഇല്ലായിരുന്നു എന്നാണ് ബന്ധുക്കൾ പറയുന്നത്. മരണത്തിൽ ദുരൂഹതയാരോപിച്ച് ബന്ധുക്കൾ നൽകിയ പരാതിയിൽ സർജാപുർ പോലീസ് കേസെടുത്തു. സ്നേഹയും ,ഭർത്താവ് ഹരിയും വര്ഷങ്ങളായി  ബെംഗളൂരൂവിലാണ്  താമസിക്കുന്നത്, ഇരുവരും ഐ ടി മേഖലയിലാണ് ജോലിചെയ്യുന്നത്. ഇവർക്ക് ഒരുമകൻ കൂടിയുണ്ട്, തിങ്കളാഴ്ച പുലർച്ചെ അമിതമായ ഛർദിയെ തുടർന്ന് സ്നേഹയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നെന്നും തുടർന്ന് മരണപ്പെട്ടെന്നും പറഞ്ഞ് ഹരി സ്നേഹയുടെ ബന്ധുക്കളെ ഫോണിൽ വിളിക്കുകയായിരുന്നു. ഇതിൽ ദുരൂഹത ഉണ്ടെന്നാണ് സ്നേഹയുടെ ബന്ധുക്കൾ ആരോപിക്കുന്നത്.  കാരണം കഴിഞ്ഞ ദിവസം ഭർത്താവുമായുണ്ടായ വഴക്ക് സംബന്ധിച്ച് സ്നേഹ മരണത്തിന് തലേ ദിവസം ബന്ധുക്കളെ അറിയിച്ചിരുന്നെന്നും പറയുന്നു.

Tags :