പ്രിയങ്ക ഗാന്ധിയുടെ മുന്നിലും, പിന്നിലും മാത്രമല്ല എ വിജയരാഘവന്റെ മുന്നിലും, പിന്നിലും ഉള്ളതും വർഗ്ഗിയശക്തികളാണ്, കെ സുരേന്ദ്രൻ
പ്രിയങ്ക ഗാന്ധിയുടെ മുന്നിലും, പിന്നിലും മാത്രമല്ല എ വിജയരാഘവന്റെ മുന്നിലും, പിന്നിലും ഉള്ളതും വർഗ്ഗിയശക്തികളാണ്, ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ. കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്നത് വര്‍ഗീയ ശക്തികള്‍ ആണെന്നത് ഒരു പുതിയ കാര്യമല്ല. വിജയരാഘവന് ഇപ്പോള്‍ എന്താണ് പുതിയൊരു വെളിപാട് ഉണ്ടായതെന്ന് എല്ലാവര്‍ക്കും അറിയാ൦, അതുപോലെ എല്‍ഡിഎഫും യുഡിഎഫും കേരളത്തില്‍ വര്‍ഗീയ ശക്തികളെ കൂട്ടുപിടിച്ചാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് കെ സുരേന്ദ്രൻ പറയുന്നു. വിജയരാഘവന്റെ പാര്‍ട്ടി പിഡിപിയുമായും ഐഎന്‍എല്ലുമായും പരസ്യ സഖ്യം ഉള്ളവരാണ്. പോപ്പുലര്‍ ഫ്രണ്ടുമായും ജമാഅത്തെ ഇസ്ലാമിയുമായും ഇവര്‍ സഖ്യം ഉണ്ടാക്കിയിരുന്നു എന്നും സുരേന്ദ്രൻ വ്യക്തമാക്കി.
സിപിഎമ്മിന് ഭൂരിപക്ഷ സമുദായത്തിന്റെ ജനപിന്തുണ നഷ്ടമായിരിക്കുകയാണ്. അത് തിരിച്ചു പിടിക്കാന്‍ വേണ്ടിയാണ് വിജയരാഘവനെ പോലെയുള്ളവര്‍ ഇത്തരം വെടികള്‍ പൊട്ടിക്കുന്നത്. ഇതിനൊന്നും പാര്‍ട്ടിയുടെ ഔദ്യോഗിക പിന്തുണ ലഭിക്കുകയില്ല. മെക് സെവനെതിരെ കോഴിക്കോട് ജില്ലാ സെക്രട്ടറി വലിയ പ്രതികരണം നടത്തി. എന്നാല്‍ സിപിഎം തന്നെ അദ്ദേഹത്തെ തള്ളിപ്പറഞ്ഞതിനാല്‍ ജില്ലാ സെക്രട്ടറിക്ക് 24 മണിക്കൂര്‍ കൊണ്ട് മലക്കം മറക്കേണ്ടി വന്നു. മുഹമ്മദ് റിയാസും സംഘവും ആണ് ഇതിനെല്ലാം പിന്നില്‍. പിഎഫ്‌ഐ അണികളെ പാര്‍ട്ടിയില്‍ എത്തിക്കാനാണ് ലീഗും സിപിഎമ്മും മത്സരിക്കുന്നത്. ഭൂരിപക്ഷ സമുദായത്തെ വഞ്ചിക്കാനുള്ള ഒരു കള്ളത്തരം മാത്രമാണ് സിപിഎമ്മിന്റെ മതനിരപേക്ഷത കെ സുരേന്ദ്രൻ പറയുന്നു.