Film NewsKerala NewsHealthPoliticsSports

വയനാട് ദുരിതാശ്വാസത്തിന് കേന്ദ്ര സർക്കാർ സഹായം നൽകുന്നില്ലെന്ന് ആരോപിച്ചു സംസഥാന സർക്കാർ ഹൈ കോടതിയിൽ

04:27 PM Oct 25, 2024 IST | suji S

വയനാട് ദുരിതാശ്വാസത്തിന് കേന്ദ്ര സർക്കാർ സഹായം നൽകുന്നില്ലെന്ന് ആരോപിച്ചു സംസഥാന സർക്കാർ ഹൈ കോടതിയിൽ, കേന്ദ്ര സര്‍ക്കാര്‍ ദുരിതാശ്വാസത്തിന് ഇതുവരെയും പ്രത്യേക സഹായം നല്‍കിയില്ലെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും ഹൈക്കോടതിയെ അറിയിച്ചു, ദുരിതാശ്വാസം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ മൂന്ന് അപേക്ഷകളിലും കേന്ദ്ര സര്‍ക്കാര്‍ ഇതുവരെയും തീരുമാനമെടുത്തിട്ടില്ല. മുണ്ടക്കൈ - ചൂരല്‍മല തീവ്രസ്വഭാവമുള്ള ദുരന്തമായി വിജ്ഞാപനം ചെയ്യണമെന്ന ആവശ്യം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചില്ലെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഹൈക്കോടതിയെ അറിയിപ്പിച്ചു.

ദുരിത ബാധിതരുടെ വായ്പകള്‍ എഴുതിത്തള്ളണമെന്ന ആവശ്യം  ഇതുവരെയും കേന്ദ്ര സര്‍ക്കാര്‍  അംഗീകരിച്ചിട്ടില്ല.സംസ്ഥാന ദുരന്ത നിവാരണ ഫണ്ടില്‍ ബാക്കിയുണ്ടായിരുന്നത് 782.99 കോടി രൂപയാണ്. എന്നാൽ ഈ ഫണ്ട് മുണ്ടക്കൈ, ചൂരല്‍മല ദുരന്തബാധിത പ്രദേശത്ത് മാത്രമായി ഉപയോഗിക്കേണ്ടതല്ല, ഹൈക്കോടതിയില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.

 

Tags :
Central governmentHigh courtstate governmentWayanad relief fund
Next Article