സിറിയയിൽ നിന്നും 75 ഇന്ത്യൻ പൗരൻമാരെ ഒഴിപ്പിച്ചു ഇന്ത്യ, ഡമാസ്കസിലെയും,ബെയ്‌റൂട്ടിലേയും ഇന്ത്യൻ എംബസികൾ ഏകോകിപ്പിച്ചാണ് ഒഴിപ്പിക്കൽ നടപടികൾ ആസൂത്രണം ചെയ്യ്തത്
വിമത സേന സർക്കാരിന് അട്ടിമറിച്ചതിന് തുടർന്ന് ഇപ്പോളും അനിശ്ചിതത്വം തുടരുന്ന സിറിയയിൽ നിന്ന് 75 ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിച്ചു ഇന്ത്യ, സുരക്ഷ സാഹചര്യം വിലയിരുത്തിയതിന് തുടർന്നാണ് ഡമാസ്‌കസിലെയും, ബെയ്‌റൂട്ടിലെയും ഇന്ത്യൻ എംബസികൾ ഏകോപിച്ചാണ് ഒഴിപ്പിക്കൽ നടപടികൾ ആസൂത്രണം ചെയ്തത്. ഇവരെല്ലാം വാണിജ്യയാത്രാ വിമാനങ്ങളിൽ ഇന്ത്യയിലേക്ക് മടങ്ങുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇങ്ങനെ ഒഴിപ്പിക്കപ്പെട്ടവരിൽ ജമ്മു കശ്മീരിൽ നിന്നുള്ള 44 തീർത്ഥാടകരും ഉൾപ്പെടുന്നു.
അതുപോലെ സർക്കാർ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നത് തുടരുമെന്നു൦ വിദേശകാര്യ മന്ത്രാലയം അറിയിച്ചു, അതേസമയം സിറിയയിൽ അവശേഷിക്കുന്ന ഇന്ത്യൻ പൗരന്മാർ ഡമാസ്‌കസിലെ ഇന്ത്യൻ എംബസിയുമായി സമ്പർക്കം പുലർത്താൻ വിദേശകാര്യ മന്ത്രാലയം നിർദേശിച്ചു.അതേസമയം ലസ്ഥാനമായ ഡമാസ്കസിന്റെ നിയന്ത്രണം വിമത ഗ്രൂപ്പായ ഹയാത്ത് തഹ്‌രീർ അൽ – ഷാം പിടിച്ചെടുത്തതോടെ സിറിയൻ സർക്കാർ തകർന്നു. എച്ച്‌ടിഎസ് ഡമാസ്‌കസിന്റെ നിയന്ത്രണം ഏറ്റെടുത്തതോടെ പ്രെസിഡന്റ് അസദ് രാജ്യം വിട്ടു.