പാകിസ്ഥാൻ മാരിടൈം ഏജന്‍സി പിടികൂടിയ ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ അതിസാഹസികമായി മോചിപ്പിച്ച് ഇന്ത്യ
10:43 AM Nov 19, 2024 IST | Abc Editor
പാകിസ്ഥാൻ മാരിടൈം ഏജന്‍സി പിടികൂടിയ ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ അതിസാഹസികമായി മോചിപ്പിച്ച് ഇന്ത്യ, കഴിഞ്ഞ ഞായറാഴ്ച ഉച്ചയോടെയാണ് ഈ സംഭവമുണ്ടായത്. ഇന്ത്യ, പാകിസ്താന്‍ സമുദ്ര അതിര്‍ത്തിയില്‍ നോ ഫിഷിങ് സോണില്‍ വെച്ച് ഇന്ത്യന്‍ മത്സ്യബന്ധന കപ്പലിനെ പാകിസ്താന്‍ കസ്റ്റഡിയിലെടുത്തു. അതിലുണ്ടായിരുന്ന ഏഴ് മത്സ്യത്തൊഴിലാളികളെയും അവർ കസ്റ്റഡിയിലെടുത്തു എന്നായിരുന്നു സന്ദേശം.
കസ്റ്റഡിയിലെടുത്ത മൽസ്യത്തൊഴിലാളികളുമായി പുറപ്പെട്ട പാകിസ്താന്‍ മാരിടൈം ഏജന്‍സിയുടെ പി.എം.എസ് നുസ്രത്ത് എന്ന കപ്പലിനെ പിന്തുടരാനായി കോസ്റ്റ്ഗാര്‍ഡ് കപ്പല്‍ അയക്കുകയായിരുന്നു. അതിനുശേഷം ഏകദേശം രണ്ട് മണിക്കൂറിലേറെ നീണ്ടുനിന്ന അതിസാഹസികമായ നാടകീയ ചേസിങ്ങിനൊടുവില്‍ ഈ ഏഴ് മത്സ്യത്തൊഴിലാളികളെയും കോസ്റ്റ് ഗാര്‍ഡ് മോചിപ്പിക്കുകയായിരുന്നു.കപ്പല്‍ ഗുജറാത്തിലെ ഓഖ തുറമുഖത്ത് മടങ്ങിയെത്തി.