ആദിവാസി യുവാവിന് റോഡിലൂടെ വലിച്ചിഴച്ച സംഭവത്തിലെ പ്രതികൾ പിടിയിലായി എന്ന് സൂചനകൾ
വയനാട് മാനന്തവാടി കൂടൽകടവിൽ ആദിവാസി യുവാവ് മാതനെ കാറില്‍ റോഡിലൂടെ വലിച്ചിഴച്ച സംഭവത്തില്‍ നാലു പ്രതികള്‍ പിടിയിലായി എന്നുള്ള സൂചനകളാണ് പുറത്തുവരുന്നത്. ഈ സംഭവത്തിലെ കാർ ഓടിച്ചിരുന്നത് പച്ചിലക്കാട് സ്വദേശി അര്‍ഷിദാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു. കൂടാതെ കാറിൽ ഉണ്ടായിരുന്നത് പച്ചിലക്കാട് സ്വദേശികളായ രണ്ടു പേരും പനമരം വാടോച്ചാല്‍ സ്വദേശികളായ രണ്ട് യുവാക്കളും ആയിരുന്നു എന്നാണ് പൊലീസിന് ലഭിച്ച വിവരം.
പ്രതികളായ അർഷദിനെയും കൂടെ ഉണ്ടായിരുന്നു നാല് സുഹൃത്തുക്കളെയും തിരിച്ചറിഞ്ഞ പൊലീസ് ഇവർക്കെതിരെ വധശ്രമത്തിന് കേസെടുത്തു.കഴിഞ്ഞ ദിവസം ആദിവാസി യുവാവിനെ വലിച്ചിഴച്ച കാർ കണ്ടെത്തി പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചിരുന്നു. കണിയാംപറ്റയിൽ നിന്നാണ് കാർ കണ്ടെത്തിയത്. പ്രതികളെ ഇന്ന് തന്നെ അറസ്റ്റ് ചെയ്യുമെന്ന് മാനന്തവാടി പൊലീസ് അറിയിച്ചു. അതേസമയം വയനാട് മാനന്തവാടി കൂടൽ കടവിലാണ് ആദിവാസി യുവാവിന് റോഡിലൂടെ വലിച്ചിഴച്ചത്, വിനോദ സഞ്ചാരികളാണ് കാറിൽ കൈ ചേർത്ത് പിടിച്ച് അര കിലോമീറ്ററോളം വലിച്ച് ഇഴച്ചത്.കൈയ്ക്കും കാലിനും ശരീരത്തിന്‍റെ പിൻഭാഗത്തും സാരമായി പരിക്കേറ്റ ആദിവാസി യുവാവ് മാതനെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.