For the best experience, open
https://m.abcmalayalamonline.com
on your mobile browser.

കൊടകര കള്ളപ്പണ കേസിൽ അന്വേഷണം അവസാന ഘട്ടത്തിലേക്ക്; കുറ്റപത്രം ഉടൻ നൽകുമെന്ന് ഇ ഡി ഹൈ കോടതിയിൽ

02:49 PM Dec 05, 2024 IST | Abc Editor
കൊടകര കള്ളപ്പണ കേസിൽ അന്വേഷണം അവസാന ഘട്ടത്തിലേക്ക്  കുറ്റപത്രം ഉടൻ നൽകുമെന്ന് ഇ ഡി ഹൈ കോടതിയിൽ

കൊടകര കള്ളപ്പണ കേസിൽ അന്വേഷണം അവസാന ഘട്ടത്തിലേക്ക്, കുറ്റപത്രം ഉടൻ നൽകുമെന്ന് ഇ ഡി ഹൈ കോടതിയിൽ.ഇ ഡി ക്ക് മറുപടി നല്കാൻ ഹൈക്കോടതിയുടെ ഹര്‍ജിയില്‍ മൂന്നാഴ്ച്ച കോടതി സമയം അനുവദിച്ചു.അതേസമയം മുൻ ബിജെപി ഓഫിസ് സെക്രട്ടറി തിരൂർ സതീഷ് പ്രധാനപ്പെട്ട ചില വെളിപ്പെടുത്തലുകൾ ഉപതിരഞ്ഞെടുപ്പുകാലത്ത് ബിജെപിയെ പിടിച്ചുലക്കുന്ന രീതിയിൽ നടത്തിയിരുന്നു. കൊടകരയിൽ കവർച്ച ചെയ്യപ്പെട്ട കുഴൽപ്പണം ബിജെപിയുടെ തിരഞ്ഞെടുപ്പ് ഫണ്ട് ആയിരുന്നുവെന്നും അതിനുമുൻപ് ബിജെപി ഓഫീസിൽ 9 കോടി രൂപ എത്തിച്ചുവെന്നുമായിരുന്നു തിരൂർ സതീഷ് പറഞ്ഞു.

ഇതിനു പിന്നാലെ ആയിരുന്നു കേസിൽ പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിച്ച് പുനരന്വേഷണം ആരംഭിക്കുന്നത്.മൊഴിയെടുപ്പിൽ നിർണായക തെളിവുകൾ അന്വേഷണസംഘത്തിന് നൽകിയെന്നും തിരൂർ സതീഷ് പറഞ്ഞിരുന്നു. ആറു ചാക്കുകളിൽ ധർമ്മരാജനെത്തിച്ച പണത്തിൽ മൂന്ന് ചാക്കുകളിലെ പണം ബിജെപി ജില്ലാ ട്രഷറർ ആയിരുന്ന സുജയ് സേനൻ കടത്തിക്കൊണ്ടുപോയെന്നും ,തിരഞ്ഞെടുപ്പിനു ശേഷം ബാക്കി വന്ന ഒന്നരക്കോടി രൂപ ബിജെപി ജില്ലാ അധ്യക്ഷൻ കെ കെ അനീഷ് കുമാറും , ജില്ലാ സെക്രട്ടറി കെ ആർ ഹരിയും, സുജയ് സേനനും ചേർന്ന് ചാക്കിലും ബിഗ് ഷോപ്പറിലും ആയി കൊണ്ടുപോയെന്നുമാണ് തിരൂർ സതീഷ് ഏറ്റവും അവസാനം ആരോപിച്ചത്. തിരൂർ സതീഷന്റെ രഹസ്യമൊഴി രേഖപ്പെടുത്താൻ കോടതി അനുമതി നൽകി. വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ പ്രത്യേക അന്വേഷണസംഘം പ്രാഥമികമായി സതീശൻ മൊഴി രേഖപ്പെടുത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് രഹസ്യമൊഴി രേഖപ്പെടുത്താൻ അപേക്ഷ നൽകിയത്.

Tags :