Film NewsKerala NewsHealthPoliticsSports

കൊടകര കുഴൽ പണ കേസിലെ തുടരന്വേഷണം ഉപതെരഞ്ഞെടുപ്പ് പ്രമാണിച്ചു മുഖ്യമന്ത്രി പിണറായി വിജയന്റെ ഉണ്ടയില്ലാ വെടിയാണ്; കെ സുധാകരൻ

04:12 PM Nov 02, 2024 IST | suji S

കൊടകര കുഴൽ പണ കേസിലെ തുടരന്വേഷണം ഉപതെരഞ്ഞെടുപ്പ് പ്രമാണിച്ചു മുഖ്യമന്ത്രി പിണറായി വിജയന്റെ ഉണ്ടയില്ലാ വെടിപോലെയാണ് കെ പി സി സി പ്രസിഡന്റെ കെ സുധാകരൻ എം പി പറയുന്നു. മുൻപ് പിണറായിവിജയന്റെ പൊലീസ് ബിജെപി സംസ്ഥാന അധ്യക്ഷനെ സാക്ഷിയാക്കി കേസെടുത്ത് വെള്ളപൂശിയെടുത്ത സംഭവത്തില്‍ വീണ്ടും അന്വേഷണം നടത്തുന്നത് എന്തൊരു പ്രഹസനമാണ്, പരസ്പരം സഹായിക്കാമെന്ന ഡീലിന്റെ അടിസ്ഥാനത്തിലാണ് കൊടകര കുഴല്‍പ്പണക്കേസ് ഫ്രീസ് ചെയതത്. എന്നും അദ്ദേഹം പറയുന്നു. അദ്ദേഹത്തിനും കുടുംബത്തിനും എതിരായ നിരവധി കേസുകളില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ അന്വേഷണം നിലച്ചു.

കൊടകര കുഴല്‍പ്പണക്കേസ് ഫ്രീസ് ചെയതത്തിന്റെ ഫലമായി മുഖ്യ മന്ത്രിക്കും പ്രയോജനം കിട്ടിയിരുന്നു. അദ്ദേഹം ജയിലിൽ പോകാതെ രക്ഷപ്പെട്ടില്ലേ. അതെല്ലാം ഈ ഡീലിന്റെ ഭാഗമാണ്. കരുവന്നൂര്‍ നിക്ഷേപ തട്ടിപ്പ്, സ്വര്‍ണ്ണക്കടത്ത്, ഡോളര്‍ക്കേടത്ത്,മാസപ്പടി തുടങ്ങിയ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തിന് മുഖ്യമന്ത്രി തടയിട്ടത് ബിജെപി നേതാക്കള്‍ പ്രതിസ്ഥാനത്ത് എത്തുമായിരുന്ന കൊടകര കുഴല്‍പ്പണക്കേസ് ഇല്ലാതാക്കിയാണ് , കൂടാതെ സംസ്ഥാന പോലീസും കേന്ദ്ര ഏജന്‍സികളും ഒക്കച്ചങ്ങാതിമാരായ കേസു കൂടിയാണിത്. സംസ്ഥാന പോലീസിനോ കേന്ദ്ര ഏജന്‍സികള്‍ക്കോ കേസുമായി മുന്നോട്ടു പോകാനാവില്ലെന്ന് വ്യക്തമായി അറിയാവുന്നതുകൊണ്ടാണ് കെ സുരേന്ദ്രന്‍ വെല്ലുവിളി നടത്തുന്നത് എന്നും കെ സുധാകരൻ പറയുന്നു.

Tags :
Chief Minister Pinarayi VijayanK SudhakaranKodakara black money case
Next Article