Film NewsKerala NewsHealthPoliticsSports

നവീൻ മരണവുമായി ബന്ധപ്പെട്ട് ടി വി പ്രശാന്തിന് കുരുക്കുമായി ആരോഗ്യ വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട്; പമ്പിന് അനുമതി നേടിയത് ചട്ടങ്ങൾ ലംഘിച്ച് 

11:31 AM Oct 25, 2024 IST | suji S

എ ഡി എം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ടി വി പ്രശാന്തിന് വമ്പൻ കുരുക്കുമായി ആരോഗ്യ വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട്, പെട്രോൾ പമ്പിന് അനുമതി നേടിയത് ചട്ടങ്ങൾ ലംഘിച്ചുകൊണ്ടെന്ന് ആരോഗ്യ വകുപ്പ്‌ അഡീഷനൽ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കണ്ടെത്തി. മെഡിക്കൽ കോളേജ് അധികാരികളുടെ അനുമതി വാങ്ങാതെയാണ് എൻ ഒസിക്ക് പ്രശാന്ത് അപേക്ഷിച്ചത് . എന്നാൽ അനുമതി വേണം എന്നത് അറിയില്ല എന്ന പ്രശാന്തിന്റ വാദം സംഘം തള്ളുകയും ചെയ്യ്തു.

അതേസമയം പരിയാരം മെഡിക്കൽ കോളേജിലെ ഇലക്ട്രീഷ്യൻ ആയ പ്രശാന്ത് സ്ഥിരം സർക്കാർ ജീവനക്കാരൻ ആകാനുള്ള പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള ആളാണ്, എന്നാൽ ഇനിയും സർവീസ്സിൽ ഇരിക്കെ ബിസിനസ് സ്ഥാപനങ്ങൾ തുടങ്ങരുത് എന്ന ചട്ടം പ്രശാന്തിനും ബാധകം ആണ്. നിയമോപദേശം കൂടി തേടിയ ശേഷം പ്രശാന്തിനെതിരെ നടപടി വേണം എന്നാണ് ആരോഗ്യ വകുപ്പിന്റെ അന്വേഷണ സംഘത്തിന്റെ ശുപാർശ.അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിയമോപദേശം തേടി പ്രശാന്തിനെ പിരിച്ചു വിടാൻ ആണ് കൂടുതൽ സാധ്യത.

 

Tags :
death of Naveen BabuInvestigation report of health departmentTV Prashanth
Next Article