Film NewsKerala NewsHealthPoliticsSports

കൊടകര കുഴൽപ്പണ കേസിൽ തിരൂർ സതീഷിന്റെ നിർണ്ണായക വെളിപ്പെടുത്തലിൽ അന്വേഷണ സംഘം ഇന്ന് മൊഴി എടുക്കും

10:13 AM Nov 30, 2024 IST | Abc Editor

കൊടകര കുഴൽപ്പണ കേസിൽ തിരൂർ സതീഷിന്റെ നിർണ്ണായക വെളിപ്പെടുത്തലിൽ അന്വേഷണ സംഘം ഇന്ന് മൊഴി എടുക്കും. ഇരിങ്ങാലക്കുട അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ നിന്ന് കേസില്‍ തുടര്‍ അന്വേഷണത്തിന് അനുമതി ലഭിച്ചതോടെയാണ് മൊഴി എടുക്കാൻ തീരുമാനിച്ചത്. തൃശൂർ പോലീസ് ക്ലബ്ബിൽ അന്വേഷണ സംഘം പ്രത്യേക യോഗവും ചേരുന്നുണ്ട്. രാവിലെ 11 മണി മുതല്‍ മൊഴി രേഖപ്പെടുത്തുക.പ്രത്യേക അന്വേഷണ സംഘത്തലവന്‍ കൊച്ചി ഡിസിപി സുദര്‍ശന്റെ നേതൃത്വത്തിലുള്ള സംഘമാണ് മൊഴി രേഖപ്പെടുത്തുന്നത്.

അതേസമയം തിരൂര്‍ സതീഷ് ബി.ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെയും, ബി ജെ പി യെയും പ്രതികൂട്ടിലാക്കിയിരിക്കുന്ന വെളിപ്പെടുത്തലായിരുന്നു നടത്തിയിരുന്നത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത്  ബിജെപിയുടെ തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് 6 ചാക്കുകളിലായി ഒന്‍പത് കോടി രൂപ എത്തിച്ചുവെന്നായിരുന്നു  തിരൂര്‍ സതീശ്  നടത്തിയ വെളിപ്പെടുത്തല്‍. ധര്‍മ്മരാജന്‍ അടക്കം 25 സാക്ഷികളുടെ മൊഴികളില്‍ കള്ളപ്പണം കടത്ത് സംബന്ധിച്ച വെളിപ്പെടുത്തല്‍ ഉണ്ട്. 200 സാക്ഷികളാണ് കേസിലുള്ളത്. തുടരന്വേഷണത്തിന് അനുമതി ലഭിച്ചാല്‍ പ്രതി പട്ടികയില്‍ ഉള്‍പ്പെടുത്തേണ്ടവരെ വിശദമായി ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചിരുന്നു.

Tags :
Investigation team to take statementKodakara Black MoneyThirur Satish
Next Article