For the best experience, open
https://m.abcmalayalamonline.com
on your mobile browser.

ഇസ്രയേലിന് നേരെ  ഇറാൻ ആക്രമണം നടത്താൻ തയ്യാറാകുന്നു 

11:58 AM Nov 01, 2024 IST | suji S
ഇസ്രയേലിന് നേരെ  ഇറാൻ ആക്രമണം നടത്താൻ തയ്യാറാകുന്നു 

ഇസ്രയേലിന് നേരെ  ഇറാൻ ആക്രമണം നടത്താൻ തയ്യാറാകുന്നുഎന്നുള്ള സൂചനകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇറാഖിൽ നിന്ന് അക്രമണം നടത്താനാണ് ഇറാൻ ആലോചിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ഈ മാസം അഞ്ചിന് മുൻപ് ആക്രമണം നടത്താനാണ് സൂചനകൾ. ഇസ്രയേലിൻ്റെ പ്രധാന നഗരങ്ങളും, തന്ത്രപ്രധാന കേന്ദ്രങ്ങളുമാണ് ഇറാൻ ഇപ്പോൾ ഉന്നം വയ്ക്കുക എന്നാണ് സൂചനകൾ.

ദീർഘദൂര ഡ്രോണുകളും ,ബാലിസ്റ്റിക് മിസൈലുകളും ഇറാൻ ഇതിനായി സജ്ജമാക്കുന്നെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.  ഇറാന് നേർക്കുള്ള ഇസ്രയേലിൻ്റെ തിരിച്ചടി ചെറുക്കാനാണ് ഇറാഖിനെ മറയാക്കുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നതും. അതേസമയം, ഗാസയിൽ ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിൽ 46 പലസ്തീൻ സ്വദേശികൾ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ പറയുന്നത്. കഴിഞ്ഞദിവസം വടക്കൻ ഗാസയിലെ കമൽ അദ്വാൻ ആശുപത്രിക്ക് നേരെയും ഇസ്രയേൽ ആക്രമണമുണ്ടായി എന്നും ആശുപത്രികെട്ടിടം പൂർണമായും തകർന്നതോടെ മരുന്നുകളും മറ്റുമില്ലാതെ ജനങ്ങൾ കൂടുതൽ ദുരിതത്തിലായി എന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

Tags :