ആഗ്രയിൽ താജ്മഹലിന് സമീപം നമസ്കരിച്ച ഇറാനിയൻ ദമ്പതിമാർ അറസ്റ്റിൽ
താജ്മഹലിന്റെ തീരത്തു നമസ്കരിച്ചതിനു ഇറാനിയൻ ദമ്പതിമാർ അറസ്റ്റിൽ. താജ്മഹലിനോട് ചേർന്നുള്ള ക്ഷേത്രത്തിൽ നമസ്‌കരിച്ചെന്നതിനാണ് ഇരുവരും അറസ്റ്റിലായത്. താജ്മഹലിന്റെ കിഴക്കൻ ഗേറ്റിനോടു ചേർന്നുള്ള ക്ഷേത്രത്തിനകത്താണ് ഇറാനിയൻ ടൂറിസ്റ്റുകൾ നമസ്‌കരിച്ചത്. ഇവർ പ്രാർഥന നിർവഹിക്കുമ്പോൾ അകത്ത് ആരുമുണ്ടായിരുന്നില്ല. നമസ്‌കരിക്കുന്നതു ശ്രദ്ധയിൽപെട്ട് ഒരു വിഭാഗം പ്രതിഷേധവുമായി എത്തുകയും പൊലീസിൽ വിവരമറിയിക്കുകയായിരുന്നു .
വൃത്തിയുള്ള സ്ഥലമാണെന്നു കണ്ടാണ് അവിടെ നമസ്‌കരിച്ചതെന്നും ആരെയും പ്രകോപിതരാക്കാൻ വേണ്ടിയല്ല ചെയ്തതെന്നും ഇരുവരും പറയുന്നു. തങ്ങൾ വന്നപ്പോൾ അകത്തു ആരും തന്നെ ഉണ്ടായിരുന്നില്ല എന്നും അതുകൊണ്ട് ക്ഷേത്രമാണെന്ന് തിരിച്ചറിഞ്ഞിരുന്നില്ല പിന്നീട് എല്ലാവരും എത്തിയപ്പോൾ ആണ് മനസിലായതെന്നും ദമ്പതികൾ പോലീസിനോട് പറയുന്നു.പരിസരത്തെങ്ങും പള്ളികൾ ഉണ്ടായിരുന്നില്ല ,തങ്ങൾ കാരണം ഉണ്ടായ ബുധിമുട്ടിൽ ക്ഷമ ചോദിക്കുന്നുവെന്നും ഇരുവരും കൂട്ടിച്ചേർക്കുന്നു.