For the best experience, open
https://m.abcmalayalamonline.com
on your mobile browser.

ഹമാസ് പ്രവർത്തകർ രഹസ്യമായി യോഗം ചേർന്ന ഗാസ സിറ്റിയിലുള്ള സ്കൂളിനെ ബോംബ് ഇട്ടു ഇസ്രയേൽ, നിരവധി ഹമാസ് പ്രവർത്തകർ ഈ ആക്രമണത്തിൽ മരിച്ചു

02:54 PM Dec 14, 2024 IST | Abc Editor
ഹമാസ് പ്രവർത്തകർ രഹസ്യമായി യോഗം ചേർന്ന ഗാസ സിറ്റിയിലുള്ള സ്കൂളിനെ ബോംബ് ഇട്ടു ഇസ്രയേൽ  നിരവധി ഹമാസ് പ്രവർത്തകർ ഈ ആക്രമണത്തിൽ മരിച്ചു

ഗാസ സിറ്റിയിൽ ഉള്ള സ്കൂളിൽ രഹസ്യമായി സമ്മേളിക്കുകയും ഭാവി പരിപാടികൾ ചർച്ച ചെയ്യുകയും ആയിരുന്നു ഹമാസ് പ്രവർത്തകർ. എന്നാൽ അവരുടെ എല്ലാം ഭാവി നിമിഷ നേരം കൊണ്ട് ഇസ്രായേൽ പോർ വിമാനങ്ങൾ അവസാനിപ്പിച്ചു. ഹമാസ് പ്രവർത്തകർ രഹസ്യമായി യോഗം ചേർന്ന ഗാസ സിറ്റിയിലുള്ള സ്കൂളിനെ ബോംബ് ഇട്ടു ഇസ്രയേൽ, നിരവധി ഹമാസ് പ്രവർത്തകർ ഈ ആക്രമണത്തിൽ മരിച്ചു. അതിരൂക്ഷവും സമീപകാലത്തേ ഏറ്റവും വലിയ മഹാസ് വേട്ടയും ആണ്‌ ഇതെന്നും, പ്രദേശത്ത് സമാധാനം വരുത്താനാണ്‌ ഇങ്ങനൊരു ആക്രമണം എന്നും ഇസ്രായേൽ പറഞ്ഞു.

ഗാസ തകർന്നു കിടക്കുകയാണെങ്കിലും , അവശിഷ്ടങ്ങൾക്കിടയിൽ എണീറ്റിരുന്ന് വീണ്ടും ഇസ്രായേലിനെ ആക്രമിക്കാനാണ്‌ ഹമാസ് നടത്തുന്ന ആലോചന.ജൂതരില്ലാത്ത ഇസ്രായേൽ എന്ന്   ഹമാസ് ഇപ്പോഴും വിശ്വസിക്കുന്നു.  എന്നാൽ ഗാസയും കഴിഞ്ഞ് ,ലബനോനും കീഴടക്കി ഇറാന്റെ നടുവൊടിച്ചു  ഇപ്പോൾ സിറിയയും പിടിച്ച് അതിന്റെ തലസ്ഥാമനായ ദമാസ്കസ് വരെ എത്തിയ, ലോകത്തേ ഏറ്റവും വലിയ യുദ്ധ കരുത്താണ്‌ ഇസ്രായേൽ. കഴിഞ്ഞ ദിവസത്തേ ചർച്ചയിൽ പോലും ഹമാസ് കൈവശം വയ്ച്ചിരിക്കുന്ന ഇസ്രായേൽ ബന്ധികളുടെ പേരു വിവരം പോലും വെളിപ്പെടുത്താൻ അവർ തയ്യാറായില്ലാ .ഇസ്രായേലിനോട് ഏറ്റുമുട്ടിയാൽ പൊടിപോലും ബാക്കി ഉണ്ടാവില്ലെന്ന് ഇരിക്കെ അവരുടെ 101 ബന്ദികളേ വിട്ട് നല്കി ഈ യുദ്ധം എന്നേ ഹമാസിന് അവസാനിപ്പിക്കാമായിരുന്നു.

Tags :