സിറിയയിൽ ആഭ്യന്തര കലാപം രൂക്ഷമായിരിക്കേ സിറിയയുടെ ഒരു ഭാഗം മിന്നൽ നീക്കത്തിൽ പിടിച്ചെടുത്തു ഇസ്രയേൽ
സിറിയയിൽ ആഭ്യന്തര കലാപം രൂക്ഷമായിരിക്കേ സിറിയയുടെ ഒരു ഭാഗം മിന്നൽ നീക്കത്തിൽ പിടിച്ചെടുത്തു ഇസ്രയേൽ. ഇസ്രായേലിനോട് ചേർന്ന് കിടക്കുന്ന ഗോലൻ കുന്നുകളും താഴ്വാരങ്ങളുമാണ് ഇസ്രായേൽ കൈവശപ്പെടുത്തിയിരിക്കുന്നത്.ഇപ്പോൾ ഗോലൻ കുന്നുകളിലെ സിറിയന്‍ നിയന്ത്രിത പ്രദേശവും ഇസ്രായേൽ സൈന്യത്തിന്റെ കൈവശത്തിലാണ്. മാത്രമല്ല ഇസ്രായേൽ അവരുടെ അതിർത്തിയും മാറ്റി വരച്ച് സിറിയയുടെ ഈ പ്രദേശത്തേയും ഉൾപ്പെടുത്തി. ഗോലന്‍ കുന്നുകളിലെ ബഫര്‍ സോണിന്റെ നിയന്ത്രണവും കൈവശ രീതിയിലാക്കി ഇസ്രായേൽ.
ഗോലന്‍ കുന്നുകളിലെ ബഫര്‍ സോണിന്റെ നിയന്ത്രണം തങ്ങളുടെ സൈന്യം താത്കാലികമായി ഏറ്റെടുത്തതായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഔദ്യോഗികമായി ലോകത്തോട് പ്രഖ്യാപിച്ചു. എന്നാൽ ഇതിനു മുൻപ് അറബ് രാജ്യങ്ങളുമായുള്ള യുദ്ധത്തിൽ ഇസ്രായേലും സിറിയയും സമാധാന കരാർ ഉണ്ടാക്കിയിരുന്നു. 1974ലെ കരാർ അനുസരിച്ച് അതിർത്തികൾ നിശ്ചയിക്കുകയും ചെയ്യ്തിരുന്നു. എന്നാൽ ഇസ്രായേൽ ഇപ്പോൾ പറയുന്നത് വിമതര്‍ രാജ്യം പിടിച്ചടക്കിയതോടെ ഈ കരാർ ഇല്ലാതായി എന്നാണ്.