For the best experience, open
https://m.abcmalayalamonline.com
on your mobile browser.

ഇറാന്  നേരെ വ്യോമാക്രമണം നടത്തിഇസ്രയേൽ;  മിസൈൽ ആക്രമണത്തിനുള്ള മറുപടിയെന്ന്  ഇസ്രയേലിന്റെ വിശദീകരണം 

02:51 PM Oct 26, 2024 IST | suji S
ഇറാന്  നേരെ വ്യോമാക്രമണം നടത്തിഇസ്രയേൽ   മിസൈൽ ആക്രമണത്തിനുള്ള മറുപടിയെന്ന്  ഇസ്രയേലിന്റെ വിശദീകരണം 

ഇറാന്  നേരെ വ്യോമാക്രമണം നടത്തിഇസ്രയേൽ, ഈ വ്യോമാക്രമണത്തിൽ ഇറാന്‍റെ തലസ്ഥാനമായ ടെഹ്റാനിൽ ഉഗ്രസ്ഫോടനങ്ങളുണ്ടായി. അതേസമയം മിസൈൽ ആക്രമണത്തിനുള്ള മറുപടിയെന്നാണ് ഇസ്രയേലിന്റെ ഇപ്പോളത്തെ വിശദീകരണം. ഇറാന്‍റെ തിരിച്ചടി എന്തായാലും നേരിടാൻ സജ്ജമാണെന്നും ഇസ്രയേൽ വ്യക്തമാക്കിയിട്ടുണ്ട്. ഈ സ്ഫോടനത്തിൽ വലിയ രീതിയിലുള്ള നാശനഷ്ടങ്ങളുണ്ടായതായാണ് റിപ്പോർട്ടുകൾ.ടെഹ്റാൻ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപവും ഉഗ്രസ്ഫോടനങ്ങളുണ്ടായി,

ഈ ആക്രമണത്തിൽ നിരവധി കെട്ടിടങ്ങള്‍ സ്ഫോടനത്തിൽ തകര്‍ന്നു. ഇതുവരെയും ആളപായം സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഇറാനിലെ സുപ്രധാന സൈനിക കേന്ദ്രങ്ങളിലാണ് ശക്തമായ വ്യോമാക്രമണം ഉണ്ടായത്. ഇറാന്‍റെ സൈനിക കേന്ദ്രങ്ങള്‍ അടക്കം ലക്ഷ്യമിട്ടുള്ള ഇസ്രയേലിന്‍റെ ആക്രമണം വീണ്ടും യുദ്ധം രൂക്ഷമാക്കുന്നതിന് ഇടയാക്കുമെന്ന ആശങ്കയാണ് ഉയരുന്നത്. പത്ത് സെക്കന്‍ഡുകളുടെ വ്യത്യാസത്തിനിടയിൽ ടെഹ്റാനിൽ മാത്രം അഞ്ചിലധികം വലിയ സ്ഫോടനങ്ങള്‍ ഉണ്ടായതെന്നാണ് റിപ്പോർട്ട്.ഇസ്രയേൽ ആക്രമണം നടത്തിയതായി യുഎസും സ്ഥിരീകരിച്ചു.

Tags :