For the best experience, open
https://m.abcmalayalamonline.com
on your mobile browser.

ഹിസ്ബുള്ളയുടെ കമാൻഡറെ വധിച്ചതായി ഇസ്രായേൽ ,പിന്നാലെ ആക്രമണം ആരംഭിച്ചു ഹിസ്ബുള്ള  

02:21 PM Nov 05, 2024 IST | suji S
ഹിസ്ബുള്ളയുടെ കമാൻഡറെ വധിച്ചതായി ഇസ്രായേൽ  പിന്നാലെ ആക്രമണം ആരംഭിച്ചു ഹിസ്ബുള്ള  

ഹിസ്ബുള്ളയുടെ കമാൻഡർ അബു അല്‍ റിദയെ  വധിച്ചതായി ഇസ്രായേൽ സൈന്യം, തെക്കന്‍ ലെബനനില്‍ ഇസ്രയേല്‍ സൈന്യത്തിനെതിരെ തുടര്‍ച്ചയായി നടന്ന ആക്രമണത്തിന് നേതൃത്വം നല്‍കിയ ആളാണ് അബു അലി റിദ , എന്നാൽ റിദയുടെ മരണം എപ്പോഴായിരുന്നുവെന്ന കാര്യം ഇസ്രയേല്‍ സൈന്യം ഇതുവരെയും വ്യക്തമാക്കിയിട്ടില്ല. ലെബനനിലെ ബറാചിത്ത് മേഖലയില്‍ ഇസ്രയേല്‍ സൈന്യത്തിനെതിരെ റോക്കറ്റ് ആക്രമണം നടത്തുന്നതില്‍ നേതൃത്വം നല്‍കിയത് അബു അലി റിദ ആണെന്ന് ഇസ്രായേൽ സൈന്യം വ്യക്തമാക്കി.

ഹിസ്ബുള്ള നേതാക്കളെ വധിച്ച് ആയുധങ്ങള്‍ കണ്ടെത്തുകയാണ് ലക്ഷ്യമെന്നും ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് അറിയിച്ചു. തെക്കന്‍ ലെബനനില്‍ ചിലയിടങ്ങളില്‍ റെയ്ഡ് തുടരുകയാണ്, അതേസമയം അബു അല്‍ റിദ കൊല്ലപ്പെട്ടതിന് പിന്നാലെ തന്നെ തെക്കൻ ലെബനനിൽ ഹിസ്ബുള്ള ആക്രമണം നടത്തി. അറുപതോളം മിസൈലുകള്‍ ഹിസ്ബുള്ള തൊടുത്തുവിട്ടു. എന്നാല്‍ ഹിസ്ബുള്ളയുടെ ഈ ആക്രമണത്തെ പ്രതിരോധ സംവിധാനം ഉപയോഗിച്ച് പ്രതിരോധിച്ചുവെന്നും . ആളൊഴിഞ്ഞ പ്രദേശത്ത് വീണ് റോക്കറ്റുകള്‍ തകര്‍ന്നുവെന്നും ആര്‍ക്കും പരിക്കില്ലെന്നും ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് അറിയിച്ചു.

Tags :