For the best experience, open
https://m.abcmalayalamonline.com
on your mobile browser.

സിറിയയുടെ ഏറ്റവും വലിയ ആയുധ ഫാക്ടറി വ്യോമാക്രമണത്തിൽ തകർത്തു ഇസ്രയേൽ

10:20 AM Dec 16, 2024 IST | Abc Editor
സിറിയയുടെ ഏറ്റവും വലിയ ആയുധ ഫാക്ടറി വ്യോമാക്രമണത്തിൽ തകർത്തു ഇസ്രയേൽ

സിറിയയുടെ ഏറ്റവും വലിയ ആയുധ ഫാക്ടറി വ്യോമാക്രമണത്തിൽ തകർത്തു ഇസ്രയേൽ. ഇസ്രായേൽ ഇങ്ങനൊരു ആക്രമണം നടത്തിയത് സിറിയയുടെ തീരപ്രദേശമായ ടാർടസ് മേഖലയിലാണ്‌. ഇങ്ങനെ ഇത്രയും വലിയ ഒരു സ്ഫോടനം ഈ അടുത്തകാലത്തെങ്ങും ലോകത്ത് ഉണ്ടായിട്ടില്ലെന്നാണ് യുദ്ധ നിരീക്ഷകർ പറയുന്നത്. കിലോമീറ്ററുകൾ കണക്കിന് ഭൂമി ഭൂകമ്പം പോലെ കുലുങ്ങി ഈ ആക്രമണത്തിൽ.ടാർടസ് മേഖലയിലെ സൈനിക സൈറ്റുകൾ ലക്ഷ്യമിട്ടാണ് ഇസ്രായേൽ ഇങ്ങനൊരു ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

സിറിയയിൽ ഇങ്ങനൊരു  ആക്രമണം നടത്തി അവിടുത്തെ  ലോക്കൽ പോലീസ് വിഭാഗം പോലും നശിപ്പിക്കുകയാണ്‌ ഇസ്രായേൽ ചെയ്യുന്നത്‌ . ആയുധം മാത്രമല്ല സുരക്ഷാ സൈന്യം പോലും ആഭ്യന്തിരമായി ഇല്ലാത്ത സിറിയയേ ആണ്‌ ഇസ്രായേൽ ലക്ഷ്യം ഇടുന്നത്. ഇസ്രായേലിന്റെ അയൽരാജ്യത്തിനൊന്നും   സ്വന്തമായി പട്ടാളവും, സ്വന്തമായി ആയുധവും പാടില്ല. ഇത്തരത്തിലുള്ള ഒരു   നയം ഗാസ, പലസ്തീൻ, ലബനോൻ, സിറിയ എന്നിവിടങ്ങളിൽ ഇസ്രായേൽ നടപ്പാക്കി കഴിഞ്ഞു.

Tags :