For the best experience, open
https://m.abcmalayalamonline.com
on your mobile browser.

ഇനിയും ആകാശയുദ്ധം ; അവസാനം ലേസർ ബീമുകൾ പുറത്തെടുത്തു ഇസ്രായേൽ 

12:11 PM Nov 02, 2024 IST | suji S
ഇനിയും ആകാശയുദ്ധം   അവസാനം ലേസർ ബീമുകൾ പുറത്തെടുത്തു ഇസ്രായേൽ 

അവസാനം ലേസർ ആയുധം പുറത്തെടുക്കുന്നു ഇസ്രായേൽ. കഥകളിൽ മാത്രം കേട്ടിരിക്കുന്ന ലേസർ ബീമുകൾ വയ്ച്ചുള്ള ആകാശ യുദ്ധമാണിനി നടക്കാൻ പോകുന്നത്. ഡ്രോണുകളേ തകർക്കാൻ വരെ അയൺ ബീമ്മിനു സാധിക്കും. ഷോർട്ട് റേഞ്ച് റോക്കറ്റുകൾ, പീരങ്കികൾ, മോർട്ടാർ ബോംബുകൾ എന്നിവ നശിപ്പിക്കുന്നതിനാണ് ഈ സംവിധാനം രൂപകൽപ്പന ചെയ്തിരിക്കുന്നത്. 10 കിലോമീറ്റർ ദൂരത്തിൽ ആയിരിക്കും ഇത് പ്രഹരം നടത്തുക. ശത്രു മിസൈലിനേയും റോക്കറ്റിനേയും വിമാനത്തേയും ഡ്രോണിനേയും 10 കിലോമീറ്റർ വരെ അകലെ വയ്ച്ച് തകർക്കാൻ ഇതിന് സാധിക്കും

ഒരു ബില്യൺ യു എസ് ഡോളർ ഒരു വിമാനത്തിന് മാത്രം ചിലവ് വരുന്നതാണിത്. അതിനെല്ലാം പുറമേയാണിപ്പോൾ ഉരുക്ക് തൂണുകൾ എന്ന അയൺ ബീമുകൾ സ്ഥാപിക്കുന്നത്.  ആദ്യമായി   ഇത് ഇസ്രായേൽ നഗരങ്ങളിൽ തന്നെയാണ് വ്യന്യസിക്കുക . വ്യോമ പ്രതിരോധ സംവിധാനമായ അമേരിക്കയുടെ താഡ് ഇപ്പോൾ തന്നെ ഇസ്രായേലിനുണ്ട്. കൂടാതെ ഇറാനിലേക്ക് ആക്രമണം നടത്താൻ അമേരിക്ക സ്റ്റെൽത് ബി 2 സ്പിരിറ്റ് ബോംബറുകൾ നല്കിയിരുന്നു.

Tags :