തെക്കൻ ലബനോനിൽ ഹിസ്ബുള്ളയുടെ ലക്ഷ്യങ്ങൾക്കെതിരെ വ്യോമാക്രമണ തരംഗം ഉണ്ടാക്കി ഇസായേൽ സൈന്യം
തെക്കൻ ലബനോനിൽ ഹിസ്ബുള്ളയുടെ ലക്ഷ്യങ്ങൾക്കെതിരെ വ്യോമാക്രമണ തരംഗം ഉണ്ടാക്കി ഇസായേൽ സൈന്യം. ഇറാനെ ആക്രമിച്ചതിനു തുല്യമായ 100ലേറെ യുദ്ധ വിമാനങ്ങൾ അണി നിരന്ന കൂറ്റൻ വ്യോമാക്രമണത്തിൽ ബെയ്റൂട്ടിൻ്റെ തെക്കൻ പ്രാന്തപ്രദേശങ്ങളിൽ കറുത്ത് പുക ചുരുളുകൾ ഉയരുന്നു.അതിനാൽ ഒന്നും കാണാൻ കഴിയുന്നില്ല എന്നാണ് റോയിറ്റേഴ്സിന്റെ ദൃക്സാക്ഷികൾ റിപോർട്ട് ചെയുന്നത്. ഹിസ്ബുള്ള ക്കാരുടെ താവലങ്ങലും അനുബന്ധ സൗകര്യങ്ങലും എല്ലാം ഇസ്രായേൽ തകർത്ത് മുന്നോട്ട് പോകുകയാണ്.
ഹിസ്ബുള്ള ലക്ഷ്യങ്ങൾക്കെതിരെ നാലാമത്തെ തരംഗ വ്യോമാക്രമണം നടത്തിയതായി ഐഡിഎഫ് പറയുന്നു. ഹിസ്ബുല്ലയുടെ കമാൻഡ് റൂമുകളും ആയുധ ഡിപ്പോകളും ലക്ഷ്യമിട്ട് കൃത്യമായി തകർത്തു എന്ന് ഇസ്രായേൽ സൈന്യം പറയുന്നു.ഇവിടെ നിന്നും ജനങ്ങളേ ഒഴിപ്പിച്ച ശേഷം പ്രദേശമാകെ തകർക്കുകായായിരുന്നു. ഇതിനിടെ ലബനോനിലെ ഇസ്രായേൽ വ്യോമാക്രമനവുമായി ബന്ധപ്പെട്ട് അതീവ ഗുരുതരമായ ആരോപണം ഇപ്പോൾ ഐക്യ രാഷ്ട്ര സഭ ഉന്നയിച്ചു.