ഹിസ്ബുള്ള സൂക്ഷിച്ച നിധിശേഖരം വേട്ടയാടി ഇസ്രായേൽ; പിടിച്ചെടുത്തത് ലക്ഷ കണക്കിനു കോടി ഇന്ത്യൻ രൂപയ്ക്ക് തുല്യമായ ഡോളർ ശേഖരം
ലബനോനിൽ ഹിസ്ബുള്ള സൂക്ഷിച്ച നിധിശേഖരം വേട്ടയാടി ഇസ്രായേൽ. ലക്ഷ കണക്കിനു കോടി ഇന്ത്യൻ രൂപയ്ക്ക് തുല്യമായ ഡോളർ ശേഖരമാണ് ഇസ്രായേൽ പിടിച്ചെടുത്തത്, ലെബനനിലെ ഏറ്റവും വലിയ ആശുപത്രിയുടെ അടിയിൽ വൻ തുരങ്കം ഉണ്ട്. ഈ തുരങ്കത്തിൽ ആണ് ഹിസ്ബുള്ള നിധിപോലെ മില്യൺ കണക്കിനു അമേരിക്കൻ ഡോളറുകളും സ്വർണ്ണവും രത്നങ്ങളും സൂക്ഷിച്ചിരുന്നത്.ലബനോനിലേ ഏറ്റവും വലിയ ആശുപത്രിയുടെ അടിഭാഭം മുഴുവൻ എലിമാളങ്ങൾ പോലെ തുരങ്കങ്ങളാണ് ഉള്ളത്.
ഈ ആശുപത്രിയുടെ അടിയിലെ തുരങ്കമാണ് ലബനോൻ ഹിസ്ബുള്ളയുടെ ആസ്ഥാനം. ഈ തുരങ്കത്തിലാണ് വിലമതിക്കാൻ ആകാത്ത ഡോളർ സ്വർണ്ണ ശേഖരം ഉള്ളത്. ആശുപത്രിക്കടിയിലെ തുരങ്കത്തിലെ കോൺക്രീറ്റ് ബങ്കറുകൾക്ക് ഉള്ളിൽ ഇത് പൂട്ടി സൂക്ഷിച്ചിരിക്കുകയാണ്. അപ്രതീക്ഷിതമായി ഇസ്രായേൽ സൈന്യം ഇപ്പോൾ ഈ ആശുപത്രി മുഴുവൻ വളഞ്ഞിരിക്കുകയാണ്. ആശുപത്രി വളഞ്ഞ് പീരങ്കികളും ,ആകാശത്ത് യുദ്ധ വിമാനവുമായി നിലയുറപ്പിച്ചിരിക്കുകയാണ്. ദശലക്ഷക്കണക്കിന് ഡോളർ ഒരു ബങ്കറിൽ ഹിസ്ബുള്ള സൂക്ഷിച്ചതായി ഇസ്രായേൽ പ്രതിരോധ സേന അറിയിക്കുകയും ചെയ്യ്തു.