ഇറാനിൽ ആക്രമണം തുടങ്ങി ഇസ്രയേൽ; ഇറാന്റെ ആക്രമണങ്ങൾക്ക് തങ്ങൾ തിരിച്ചടി തുടങ്ങിയെന്ന് ഇസ്രയേൽ
ഇറാനിൽ ആക്രമണം തുടങ്ങി ഇസ്രയേൽ.ആക്രമണം ഇപ്പോൾ നടത്തുന്നത് ഇറാന്റെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ്. ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍ ഉഗ്രസ്‌ഫോടനമാണ് ഇസ്രയേല്‍ നടത്തിരുന്നത്. ടെഹ്‌റാനിലെ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപവമാണ് സ്‌ഫോടനമുണ്ടായിരിക്കുന്നത്. ഇസ്രയേല്‍ ആക്രമണം നടത്തിയതായി ടെഹ്‌റാനും സ്ഥിരീകരിക്കുന്നുണ്ട്. ഇറാന്‍ നിരന്തരം തുടരുന്ന ആക്രമണങ്ങള്‍ക്ക് തങ്ങള്‍ തിരിച്ചടി നല്‍കുകയാണെന്ന് ഇസ്രയേല്‍ പ്രതികരിച്ചു.
തിരിച്ചടിക്കാന്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്നും.ഇനിയും ഇറാന്റെ മറുപടി എന്തായാലും അത് ഞങ്ങൾ നേരിടാന്‍ സജ്ജമാണെന്നും ഇസ്രയേല്‍ പ്രതിരോധസേന പറഞ്ഞു.അതേസമയം പശ്ചിമേഷ്യയില്‍ സംഘര്‍ഷങ്ങള്‍ പരിഹരിക്കുന്നതിനായുള്ള നയതന്ത്ര ചര്‍ച്ചകള്‍ക്കായി യു എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെന്‍ മിഡില്‍ ഈസ്റ്റ് സന്ദര്‍ശനം നടത്തിയതിന് പിന്നാലെയാണ് ഇസ്രയേല്‍ ഇങ്ങനൊരു ആക്രമണം നടത്തിയിരിക്കുന്നത്. ഇറാന്റെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രയേല്‍ ആക്രമണം നടത്തിയതായി യു എസ് ദേശീയ സുരക്ഷാ കൗണ്‍സില്‍ വക്താവ് സീന്‍ സെവാട്ട് അറിയിച്ചു.