Film NewsKerala NewsHealthPoliticsSports

യമന്റെ പടിഞ്ഞാറന്‍ തീരങ്ങളിൽ വ്യോമാക്രമണം നടത്തി ഇസ്രയേൽ; ഈആക്രമണത്തിൽ 9 പേര് കൊല്ലപ്പെടുകയും, നിരവധി ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്യ്തു

02:38 PM Dec 20, 2024 IST | Abc Editor

യമന്റെ പടിഞ്ഞാറന്‍ തീരങ്ങളിൽ വ്യോമാക്രമണം നടത്തി ഇസ്രയേൽ, ഈആക്രമണത്തിൽ 9 പേര് കൊല്ലപ്പെടുകയും, നിരവധി ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്യ്തു. ഇസ്രായേൽ ഇങ്ങനൊരു ആക്രമണം നടത്താൻ കാരണം ഇസ്രയേലിലെ ജഫാ നഗരത്തിന് നേരെ ഹൂതികള്‍ മിസൈല്‍ ആക്രമണം നടത്തിയതിന് തിരിച്ചടിയായിട്ടായിരുന്നു. കഴിഞ്ഞ ദിവസമാണ് ഹുതികള്‍ ഇസ്രയേലിന് നേരെ ഹൈപ്പര്‍ സോണിക് മിസൈല്‍ പ്രയോഗിച്ചത്.

അതേസമയം ടെല്‍ അവീവിനടുത്തുള്ള അധിനിവേശ യഫയിലെ രണ്ട് സൈനിക ലക്ഷ്യങ്ങള്‍ ആക്രമിച്ചതായി ഹൂതി സൈനിക വക്താവ് അവകാശപ്പെട്ടിരുന്നു.ഈ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ചെങ്കടല്‍ തുറമുഖ പട്ടണമായ ഹുദൈദയിലെ പവര്‍ സ്റ്റേഷനുകള്‍, എണ്ണ കേന്ദ്രങ്ങള്‍, തുറമുഖം എന്നിവിടങ്ങളില്‍ ഇസ്രായേല്‍ ബോംബിട്ടത്.കൂടാതെ യമന്റെ തലസ്ഥാനമായ സനയിലും, തുറമുഖ നഗരമായ ഹുദൈദയിലും ഇസ്രയേല്‍ തുടരെ ആക്രമണം നടത്തുകയും ചെയ്യ്തു.

Tags :
Israel launches airstrikes on Yemen
Next Article