വടക്കൻ ഗാസയിൽ കനത്ത ആക്രമണം നടത്തി ഇസ്രയേൽ, മിസൈൽ ആക്രമണത്തിൽ 88 പേർ കൊല്ലപ്പെട്ടു, കൂടെ ലെബനനിലും ആക്രമണം കടുപ്പിച്ചു
വടക്കൻ ഗാസയിലെ ബെയ്ത് ലാഹിയ, ഷെയ്ഖ് റദ്ധ്വാൻ പ്രദേശത്ത് ആക്രമണം കനത്ത ആക്രമണം നടത്തി ഇസ്രയേൽ. ഈ മിസൈൽ ആക്രമണത്തിൽ 88 പേർ കൊല്ലപ്പെട്ടു. കൂടെ ലെബനനിലും ആക്രമണം കടുപ്പിച്ചു. അതുപോലെ കഴിഞ്ഞ ദിവസങ്ങളിൽ ഗാസയിലേക്ക് ഭക്ഷണവുമായി വന്ന 109 ട്രക്കുകൾ കൊള്ളയടിച്ചതായി യുഎന്‍ആര്‍ഡബ്ല്യുഎ അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഇസ്രയേല്‍ ആക്രമണം അഴിച്ചുവിട്ടതിന് ശേഷമുള്ള ഏറ്റവും മോശം സംഭവമാണ് ഇതെന്നും യുഎന്‍ആര്‍ഡബ്ല്യുഎ അറിയിച്ചു,
യുഎന്‍ആര്‍ഡബ്ല്യുവും വേള്‍ഡ് ഫുഡ് പ്രോഗ്രാമും ചേര്‍ന്ന് നല്‍കുന്ന ഭക്ഷണവും വഹിച്ചുള്ള വാഹനവ്യൂഹത്തിന് നേരെയാണ് ആക്രമണമുണ്ടായത്. കരേ അബു സലേമില്‍ വാഹനം പ്രവേശിക്കുമ്പോള്‍ ഇസ്രയേല്‍ നോട്ടീസ് നല്‍കിയിരുന്നു. അതേസമയം ആരാണ് കൊള്ളയടിച്ചതെന്ന് യുഎന്‍ആര്‍ഡബ്ല്യു വെളിപ്പടുത്തിയിട്ടില്ല. ഇസ്രയേല്‍ നടത്തിയ കരയാക്രമണത്തില്‍ മറ്റ് ഗാസ മുനമ്പില്‍ നിന്ന് തെക്കൻ മധ്യ ഗാസ ഒറ്റപ്പെട്ടുവെന്നും യുഎന്‍ ഉദ്യോഗസ്ഥന്‍ അറിയിച്ചിരുന്നു.