സിറിയൻ അതിർത്തിയിൽ ഇസ്രയേൽ ആർമിയുടെ സാന്നിധ്യത്തിനെതിരെ പ്രതിഷേധിച്ചവർക്ക് നേരെ ഇസ്രയേൽ വെടിവെച്ചു
സിറിയൻ അതിർത്തിയിൽ ഇസ്രയേൽ ആർമിയുടെ സാന്നിധ്യത്തിനെതിരെ പ്രതിഷേധിച്ചവർക്ക് നേരെ ഇസ്രയേൽ വെടിവെച്ചു. സിറിയയുടെ തെക്ക് ഭാഗത്ത് വെടിവയ്പ്പ് നടന്നതായി ഇസ്രയേലി സൈന്യം സ്ഥിരീകരിച്ചു. വെടിവയ്പ്പില്‍ മഹര്‍ അല്‍ ഹുസൈന്‍ എന്നയാള്‍ക്ക് ഗുരുതരമായി പരുക്കേറ്റെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. വെടിവെപ്പ് നടത്തിയത് സിറിയന്‍ അതിര്‍ത്തി ഗ്രാമമായ മാറിയാഹിലെ പ്രതിഷേധത്തിന് നേരെയാണ്. ഈ വെടിവെപ്പിൽ പരുക്കേറ്റവരെ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി വരികയാണെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
പ്രതിപക്ഷ സേന സിറിയന്‍ പ്രസിഡന്റ് ബഷര്‍ അല്‍-അസാദിനെ താഴെയിറക്കിയതിനുശേഷം സിറിയയില്‍ ഇസ്രയേല്‍ നൂറോളം ചെറുതും വലുതുമായ ഏറ്റുമുട്ടലുകള്‍ നടത്തിയെന്നാണ് റിപ്പോർട്ടുകൾ. ഐക്യ രാഷ്ട്രസഭയുടെ പട്രോളിംഗ് ബഫര്‍ സോണിലേക്ക് ഇസ്രായേല്‍ സൈന്യത്തെ അയച്ചെന്നും ചില റിപ്പോര്‍ട്ടുകള്‍ പറയുന്നുണ്ട്.വെടിവെപ്പ് പ്രതിഷേധക്കാരുടെ കാലിലാണ് യുതിര്‍ത്തതെന്നും ഇസ്രയേലി സൈനിക വക്താക്കള്‍ പറയുന്നുണ്ട്.