ഹിസ്ബുള്ളയുമായി ഉണ്ടാക്കിയ വെടിനിർത്തൽ കരാർ ഇസ്രയേൽ ലംഘിച്ചു, തെക്കൻ ലെബനോനിൽ ഇസ്രയേൽ സൈന്യം ആക്രമണം നടത്തി
ഹിസ്ബുള്ളയുമായി ഉണ്ടാക്കിയ വെടിനിർത്തൽ കരാർ ഇസ്രയേൽ ലംഘിച്ചു, മിഡ് റേഞ്ച് മിസൈൽ സൂക്ഷിക്കുന്ന താവളമെന്ന പേരിൽ അറിയപ്പെടുന്ന തെക്കൻ ലെബനോനിലാണ് ഇസ്രയേൽ സൈന്യം ആക്രമണം നടത്തി. ഇസ്രായേൽ നടത്തിയ വ്യോമമാർഗ്ഗമുള്ള ഈ ആക്രമണത്തിൽ നാശനഷ്ടങ്ങൾ സംബന്ധിച്ച് വിവരമൊന്നും പുറത്തുവന്നിട്ടില്ല.അതേസമയം ബുധനാഴ്ചയാണ് ഇസ്രയേലും ലെബനനിലെ ഹിസ്ബുള്ളയും തമ്മിൽ വെടിനിർത്തൽ കരാറിൽ ധാരണ ആയത്. 14 മാസത്തോളം ഈ മേഖലയിൽ നീണ്ടുനിന്ന സംഘർഷം ഇതോടെ അവസാനിക്കുമെന്നാണ് കരുതിയത്.
അമേരിക്കയും ,ഫ്രാൻസും ഇടപെട്ട് ഉണ്ടാക്കിയ ധാരണ പക്ഷെ ഇസ്രയേൽ തന്നെ ആദ്യം ലംഘിച്ചു. ഈ വെടിനിർത്തൽ ധാരണ കഴിഞ്ഞു അര മണിക്കൂറിന് ശേഷം ഇസ്രയേൽ സൈനിക വക്താവ് എക്സിൽ പങ്കുവെച്ച കുറിപ്പിൽ ഹിസ്ബുള്ള ധാരണ ലംഘിച്ചാൽ ആക്രമണം തുടരുമെന്ന് പറഞ്ഞിരുന്നു. അതിനാൽ തന്നെ തെക്കൻ ലെബനനിലേക്ക് ഇവിടെ നിന്നും പലായനം ചെയ്ത ലെബനൻ പൗരന്മാർ മടങ്ങിവരരുതെന്നും ആവശ്യപ്പെട്ടിരുന്നു.