Film NewsKerala NewsHealthPoliticsSports

ഇസ്രയേലിന് മുന്നറിയിപ്പ് നൽകി എക്‌സിൽ പോസ്റ്റിട്ടു; പിന്നാലെ  ആയത്തുള്ള അലി ഖമേനിയുടെ  എക്സ്  അക്കൗണ്ട് അപ്രത്യക്ഷമായി 

11:21 AM Oct 28, 2024 IST | suji S

ഇറാനെതിരെയുള്ള ആക്രമണത്തിൽ ഇസ്രയേലിന് മുന്നറിയിപ്പ് നൽകി എക്‌സിൽ പോസ്റ്റിട്ടു പിന്നാലെ പരമോന്നത നേതാവ്   ആയത്തുള്ള അലി ഖമേനിയുടെ  എക്സ്  അക്കൗണ്ട് അപ്രത്യക്ഷമാകുകയും ചെയ്യ്തു എന്ന റിപ്പോർട്ട് പുറത്തുവരുകയാണ് ഇപ്പോൾ. ഖമേനിയുടെ ഔദ്യോഗിക അക്കൗണ്ടിന് പുറമെയുള്ള മറ്റൊരു അക്കൗണ്ടാണ് അപ്രത്യക്ഷമായത്. എന്നാൽ ഇസ്രയേലി ഭാഷയായ ഹീബ്രുവിൽ സന്ദേശങ്ങൾ എഴുതാനായാണ് ഖമേനി ഈ അക്കൗണ്ട് കഴിഞ്ഞ ദിവസം ഉണ്ടാക്കിയത്. എന്നാൽ ഇതിൽ ആകെ രണ്ട് സന്ദേശങ്ങളെ ഉണ്ടായിരുന്നുമുള്ളൂ. അതിൽ ഇസ്രയേലിന് മുന്നറിയിപ്പ് നൽകുന്ന സന്ദേശമായിരുന്നു അവസാനത്തേത്. അവ പോസ്റ്റ് ചെയ്ത് മണിക്കൂറുകൾക്കുളിൽ അക്കൗണ്ട് സസ്‌പെൻഡ് ചെയ്യപ്പെടുകയായിരുന്നു.

അതിലെ സന്ദേശം തന്നെ ഇതായിരുന്നു, സിയോണിസ്റ്റ് ഭരണകൂടം വലിയ തെറ്റ് ചെയ്തിരിക്കുകയാണ്. ഇറാന്റെ കാര്യത്തിൽ അവരുടെ കണക്കുകൂട്ടലുകൾ എല്ലാം തെറ്റിയിരിക്കുന്നു. ഞങ്ങളുടെ ശക്തിയും, കഴിവും എന്തെന്ന് നിങ്ങൾക്ക് ഉടനെ കാണിച്ചുതരാം. മുന്നറിയിപ്പ് സന്ദേശം. എന്നാൽ ഇത് പോസ്റ്റ് ചെയ്ത ശേഷ൦ ഈ അക്കൗണ്ട് അപ്രത്യക്ഷമാകുകയാണ് ചെയ്യ്തത്.

 

Tags :
Ayatollah Ali KhameneiIsraelX account disappeared
Next Article