Film NewsKerala NewsHealthPoliticsSports

ലബനോനിൽ ഉടനീളം ഇസ്രയേൽ വ്യോമാക്രമണം ;ഹിസ്ബുള്ള ഇസ്രായേലിലേക്ക് 2 മോട്ടോർ ഷെല്ലുകൾ വിക്ഷേപിച്ചതിനുള്ള മറുപടി

11:57 AM Dec 04, 2024 IST | Abc Editor

ലബനോനിൽ ഉടനീളം ഇസ്രയേൽ വ്യോമാക്രമണം, വെടിനിർത്തലിന് ശേഷം ഹിസ്ബുള്ള ഇസ്രായേലിനു നേരെ രണ്ടു മോട്ടോർ ഷെല്ലുകൾ വിക്ഷേപിച്ചിരുന്നു, ഇതുനുള്ള മറുപടി എന്നോണമാണ് ഇസ്രായേൽ ലബനോനിൽ വ്യോമാക്രമണം നടത്തിയിരിക്കുന്നത്. അതേസമയം കഴിഞ്ഞ ദിവസം മിഡിലിസിറ്റിൽ യുദ്ധഭീതി വിതച്ച ട്രമ്പിന്റെ പ്രസ്ഥാവന അറബ് മേഖലയ്ക്ക് തന്നെ ഓർക്കാപ്പുറത്തുള്ള തിരിച്ചടിയായി. ട്രംപ് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയത് ജനവരി 20…2025നുള്ളിൽ ഹമാസ് ഇസ്രായേൽ ബന്ദികളേ മുഴുവൻ വിട്ടയച്ചില്ലെങ്കിൽ മിഡിലീസ്റ്റിലെ നരക തുല്യമായ അവസ്ഥ അതിനു പ്രതിഫലമായി നല്കേണ്ടിവരും എന്നായിരുന്നു.

ട്രമ്പ് അധികാരം ഏറ്റെടുക്കുന്നത്  2025 ജനവരി 20  നാണ് . 20നു തന്നെ മിഡിലീസ്റ്റിലേക്കുള്ള ട്രാജറ്റ് ട്രമ്പ് തയ്യാറാക്കി കഴിഞ്ഞു.  ഇതോടെ ഗാസ നരകത്തിൽ നിന്നും വീണ്ടും നരകത്തിലേക്ക് പോകും എന്ന് മാത്രമല്ല ട്രമ്പ് മിഡിലീസ്റ്റിനെയും കൂടി ഈ നരകത്തിലേക്ക് കൂട്ടിവയ്ക്കും എന്ന് മുന്നറിയിപ്പ് നല്കുന്നു. അതേസമയം മൗണ്ട് ഡോവ് ഏരിയയിൽ ഹിസ്ബുള്ള രണ്ട് മോർട്ടാർ ഷെല്ലുകളാണ്‌ ഇസ്രായേലിലേക്ക് വിക്ഷേപിച്ചത്.അതിനു ശേഷം തിങ്കളാഴ്ച വൈകുന്നേരം ഇസ്രായേൽ സൈന്യം ലെബനനിൽ വ്യോമാക്രമണം നടത്തുകയായിരുന്നു.

Tags :
Israeli Airstrikes Across Lebanon
Next Article