ലബനോനിൽ പടുകൂറ്റങ്ങൾ കെട്ടിടങ്ങളിൽ മുന്നറിയിപ്പില്ലാതെ ബോംബിട്ട് തകർത്ത് ഇസ്രായേൽ സൈന്യം
ലബനോനിൽ പടുകൂറ്റങ്ങൾ കെട്ടിടങ്ങളിൽ മുന്നറിയിപ്പില്ലാതെ ബോംബിട്ട് തകർത്ത് ഇസ്രായേൽ സൈന്യം. അവിടെയുള്ള ആളുകളെ ഒഴിയിപ്പിക്കാതെയും, ഒരു മുന്നറിയിപ്പും കൊടുക്കാതെയും ആയിരുന്നു ഇങ്ങനൊരു ആക്രമണം ഇസ്രായേൽ നടത്തിയത്. ഈ സംഭവത്തിൽ നിരവധി ആളുകൾ മരിക്കുകയും ,മറ്റു ചിലർക്ക് പരിക്ക് ഏൽക്കുകയും ചെയ്യ്തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഒരു മുന്നറിയിപ്പില്ലാതെയുമാണ് ഇസ്രായേൽ വൻ കെട്ടിടങ്ങൾ തകർത്തത് എന്നും പറയുന്നുണ്ട്. അതേസമയം ഇതിനിടെ വെടി നിർത്തലിനു തയ്യാർ എന്ന് ലബനോൻ ഭരണ കൂടം അമേരിക്കയേ അറിയിച്ചതായി വാഷിങ്ങ് ടൺ പോസ്റ്റ് റിപോർട്ട് ചെയുന്നു.
എന്നാൽ ഹിസ്ബുള്ളയുടെ ഉന്മൂലനം എന്നതിൽ ഉറച്ച് നില്ക്കുന്ന ഇസ്രായേൽ ലബനോനിൽ വെടി നിർത്തൽ സമ്മതിച്ചിട്ടില്ലെന്നും, ഇപ്പോൾ ആക്രമണം നടത്തിയ അതേ നാണയത്തിൽ തിരിച്ചടിക്കുന്ന നയവും പുറത്തെടുത്ത്. ഇസ്രായേലി ജനവാസ കേന്ദ്രത്തിലേക്ക് മിസൈൽ തൊടുത്തതിന്റെ പ്രതികാരവും തിരിച്ചടിയുമായാണ് ലബനോനിലെ ജനവാസ കേന്ദ്രത്തിലും നടന്ന ഈ ആക്രമണം എന്ന് കരുതുന്നു.