For the best experience, open
https://m.abcmalayalamonline.com
on your mobile browser.

കൊടും ഭീകരനെ തുടച്ചു നീക്കി ഇസ്രയേൽ; ഹമാസിന്റെ ഏരിയൽ യൂണിറ്റിന്റെ മേധാവിയെ വധിച്ചു ഇസ്രയേൽ സൈന്യം

10:28 AM Dec 07, 2024 IST | Abc Editor
കൊടും ഭീകരനെ തുടച്ചു നീക്കി ഇസ്രയേൽ  ഹമാസിന്റെ ഏരിയൽ യൂണിറ്റിന്റെ മേധാവിയെ വധിച്ചു ഇസ്രയേൽ സൈന്യം

ഹമാസിന്റെ ഏരിയൽ യൂണിറ്റിന്റെ മേധാവിയെ വധിച്ചു ഇസ്രയേൽ സൈന്യം. സൈനികരെ വധിക്കാൻ സ്ഫോടക വസ്തുക്കളും ,ആളില്ലാ വിമാനങ്ങളും നിർമിച്ചതിൽ പ്രധാന പങ്ക് വഹിച്ച കൊടും ഭീകരനെയാണ് ഇസ്രായേൽ സൈന്യം തുടച്ചുനീക്കിയിരിക്കുന്നത്. ഒക്ടോബർ ഏഴിന് ഇസ്രായേലിൽ നടത്തിയ ആക്രമണത്തിന്റെ സൂത്രധാരന്മാരിലൊരാളായ നിദാൽ അൽ നജറിനെയാണ് ഐഡിഎഫ് വധിച്ചത് ,ഈ കൊടും ഭീകരനെ ഡിസംബർ മൂന്നിന് നടത്തിയ ഓപ്പറേഷനിലാണ് വധിച്ചത്.

ഇങ്ങനൊരു പദ്ധതിസൈന്യം  നടപ്പിലാക്കിയത് ഇസ്രായേൽ സുരക്ഷാ ഏജൻസിയുടെ സഹായത്തോടെയാണ് . ഇസ്രായേൽ പൗരന്മാർക്കും സൈനികർക്കുമെതിരെ പ്രവർത്തിക്കുന്ന ആരെയും വച്ചുപൊറുപ്പിക്കില്ലെന്ന് സൈന്യം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. സൈനികരെ ലക്ഷ്യമിട്ട് ടണൽ ഷാഫ്റ്റ് കണ്ടെത്തിയതായി ഐഡിഎഫ് പറഞ്ഞു.എന്നാൽ അവയെല്ലാം ഐഡിഎഫ് തകർത്തു കളഞ്ഞു. ഗാസ വെടിനിർത്തൽ ചർച്ചകൾ തുർക്കിയിലെ ഇസ്തംബുളിൽ പുനരാരംഭിച്ചുഖത്തറിൽനിന്ന് ഉൾപ്പെടെ മധ്യസ്ഥർ ചർച്ചകൾക്കായി തിരിച്ചെത്തിയതായി ഹമാസ് വ്യക്തമാക്കി. പലവട്ടം ചർച്ച പരാജയപ്പെട്ടതോടെ മധ്യസ്ഥതയിൽനിന്നു ഖത്തർ പിന്മാറിയിരുന്നു. ഖത്തർ, ഈജിപ്ത്, യുഎസ് എന്നീ രാജ്യങ്ങളുടെ നേതൃത്വത്തിലാണ് വെടിനിർത്തൽ ചർച്ചകൾ നടക്കുന്നത്.

പുതിയ വെടിനിർത്തൽ നിർദേശങ്ങളൊന്നും ഹമാസിന്റെ മുന്നിലില്ല. ഇസ്രായേലിന് ഉദ്ദേശ്യമുണ്ടെങ്കിൽ കരാറുണ്ടാക്കുക വെല്ലുവിളിയല്ല.എന്നാൽ, ഇസ്രായേൽ അധിനിവേശത്തിനെതിരായ പ്രതിരോധം അവസാനിപ്പിക്കില്ല. യു.എസ് നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പശ്ചിമേഷ്യ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവും ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ ആൽഥാനിയുമായും നടത്തിയ ചർച്ചകളെ തുടർന്നാണ് വെടിനിർത്തൽ ചർച്ചകൾക്ക് വീണ്ടും തുടങ്ങിയത്.

Tags :