സിറിയയുടെ തന്ത്രപ്രധാനപ്പെട്ട കേന്ദ്രത്തിലേക്ക് ഇസ്രയേൽ സേനയുടെ ആക്രമണം
11:48 AM Dec 18, 2024 IST
|
Abc Editor
അസദ് ഭരണകൂടം നിലംപതിച്ചതിന് പിന്നാലെ സിറിയയിലേക്ക് ഇസ്രായേലിന്റെ വമ്പൻ സൈനീക നീക്കം. സിറിയയുടെ തന്ത്ര പ്രധാനപ്പെട്ട കേന്ദ്രത്തിലേക്ക് ഇസ്രായേൽ സേനയുടെ ആക്രമണം ഉണ്ടായി. ഈ ആക്രമണത്തിനൊപ്പ൦ ഗോലാൻ കുന്നിന്റെ പ്രദേശങ്ങൾക്കൊപ്പം ഹെർമൻ പർവ്വതവു൦ ഇസ്രയേൽ പിടിച്ചെടുത്തു.അസദ് ഭരണകൂടത്തിന്റെ തകർച്ചയ്ക്ക് പിന്നാലെ ആണ് സിറിയയിലേക്ക് ഇസ്രായേലിന്റെ ശക്തമായ സാന്നിധ്യം ഉണ്ടാകുന്നത്. സിറിയയിലെ അസദ് ഭരണകൂടം സൂക്ഷിച്ച ആയുധപുരകൾ ഇസ്രായേൽ സേന ആക്രമിച്ചു.
സിറിയയുടെ ആയുധശേഖരണങ്ങളൊന്നടങ്കം തന്നെ ഇസ്രായേൽ നശിപ്പിച്ചു. അതേപോലെ, ഇറാനുവേണ്ടി സിറിയ വാങ്ങിക്കൂട്ടിയ ആയുധങ്ങളുടെ ശേഖരം തൊട്ടടുത്ത ദിവസങ്ങളിലെ ആക്രമണങ്ങളിൽ തകർക്കുകയും ചെയ്തു.അതേസമയം 59 വർഷങ്ങൾക്ക് മുൻപ് തന്റെ സൈനികരോടൊപ്പം ആ പ്രദേശത്ത് പട്രോളിംഗ് നടത്തിയ അനുഭവവും ബെഞ്ചമിൻ നെതന്യാഹു ഓർമിച്ചു പറഞ്ഞു.
Next Article