Film NewsKerala NewsHealthPoliticsSports

ഇറാനെ അക്രമിച്ച അതേ മാതൃകയിലായിരിക്കും യെമനനിലും ആക്രമണം നടത്തുക, ഇസ്രയേൽ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹു

12:05 PM Dec 23, 2024 IST | Abc Editor

ഇറാനെ ആക്രമിച്ച അതേ മാതൃകയിലായിരിക്കും യെമനിലും ആക്രമണം നടത്തുകയെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹു. യെമനിലേക്ക് ഇസ്രായേലിൻ്റെ വമ്പൻ പടയൊരുക്കം നടത്തുകയാണ് ഇസ്രയേൽ സംഘം. യെമനെ ഒരു ​ഗാസയക്കി മാറ്റുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് പ്രധാനമന്ത്രി. ഇനി ഹൂതികളെ പൂർണമായും തകർത്തിട്ടെ തങ്ങൾക്ക് വിശ്രമമുള്ളൂയെന്നാണ് ബഞ്ചമിൻ നെതന്യാഹു പറയുന്നത്.

എന്തായാലും അധികം വൈകാതെ യെമനിലേക്ക് ഇസ്രായേലിന്റെ വമ്പൻ ആക്രമണം ഉണ്ടാകും എന്നാണ് റിപ്പോർട്ടുകൾ..എന്നാൽ  കഴിഞ്ഞ ദിവസമാണ് യെമൻ ഇസ്രായേലിന് നേരെ ബാലിസ്റ്റിക് മിസൈൽ രണ്ടാമതും പ്രയോ​ഗിച്ചത്. അതേസമയം ഇസ്രായേൽ കഴിഞ്ഞയാഴ്ച യെമനിലേക്ക് ആക്രമണം നടത്തിയിരുന്നു.ഹൂതികളുടെ മൂന്ന് തുറമുഖങ്ങളാണ് അന്ന് തകർത്തത്. എന്നാൽ  ഹൂതികൾക്ക് നേരെ ഇസ്രായേൽ മാത്രമായിരിക്കില്ല ആക്രമണം നടത്തുക. അമേരിക്കയുടെയും ബ്രിട്ടന്റെയും സംയുക്ത ആക്രമണം  ഉണ്ടാകും എന്നാണ് റിപ്പോർട്ടുകൾ.

Tags :
Prime Minister Benjamin NetanyahuYemen
Next Article