ഇസ്രയിലിലേക്ക് മിസൈൽ അയക്കുന്ന ഹൂതികളുടെ നേതാക്കളുടെ തലയെടുക്കുന്നതുവരെ തങ്ങൾക്ക് വിശ്രമമില്ലെന്ന്, ഇസ്രയേൽ പ്രതിരോധ മന്ത്രി
വളരെ ഞടുക്കുന്നതും ,ശക്തവുമായ പ്രഖ്യാപനമാണ് ഇസ്രായേൽ പ്രതിരോധ മന്ത്രി കാറ്റ്സ് നടത്തിയിരിക്കുന്നത്. ഇസ്രായേലിലേക്ക് മിസൈൽ അയക്കുന്ന ഹൂതികളുടെ നേതാക്കളുടെ തലയെടുക്കും വരെ ഇസ്രായേലിനു വിശ്രമം ഇല്ലെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്‌സ്. പ്രതിരോധ മന്ത്രി കാറ്റ്സിന്റെ ഈ ശക്തമായ പ്രഖ്യാപനം ഉണ്ടായത് അമേരിക്കയിലെ സന്ദർശനത്തോടനുബന്ധിച്ചാണ്, ഇന്നത്തെ ദിവസങ്ങളിൽ, ഹൂതി ഭീകര സംഘടന ഇസ്രായേലിന് നേരെ മിസൈലുകൾ തൊടുത്തുവിടുമ്പോൾ എൻ്റെ പരാമർശത്തിൻ്റെ തുടക്കത്തിൽ അവർക്ക് വ്യക്തമായ ഒരു സന്ദേശം നൽകാൻ ഞാൻ ആഗ്രഹിക്കുന്നു.
ഞങ്ങൾ ഹമാസിന് പരാജയപ്പെടുത്തു. അവരുടെ നേതാക്കളേ എല്ലാം ഭൂമിയിൽ നിന്നും തുടച്ച് നീക്കി. ഞങ്ങൾ ഇറാനിൽ വെച്ച് ഹമാസ് നേതാവ് ഇസ്മായിൽ ഹനിയയെ ഇസ്രായേൽ കൊലപ്പെടുത്തി.ഇറാനിൽ വെച്ച് ഹമാസ് നേതാവ് ഇസ്മായിൽ ഹനിയയെ ഇസ്രായേൽ കൊലപ്പെടുത്തി എന്ന് ആദ്യമായി പരസ്യ പ്രഖ്യാപനം നടത്തി ഇസ്രായേൽ. പിന്നീട് ഹമാസ് തലവനാക്കി വാഴിച്ച യഹിയ സിൻ വാറിനെ വധിച്ച് മൃതദേഹം വരെ ഞങ്ങൾ ഇസ്രായേലിലേ ടെൽ അവീവിൽ എത്തിച്ചു. ഞങ്ങൾ ഹിസ്ബുള്ളയെ പരാജയപ്പെടുത്തി, ഇറാൻ്റെ പ്രതിരോധ സംവിധാനങ്ങളെ ഞങ്ങൾ അന്ധരാക്കി. ഇറാനിൽ ഞങ്ങൾ ഇരുട്ടും ഭീതിയും വിതച്ചു. ഉൽപ്പാദന സംവിധാനങ്ങൾ ഊർജ ഉറവിടം ആയുധ ശാലകൾ എല്ലാം ഞങ്ങൾ തകർക്കുകയും കേടുപാട് വരുത്തുകയും ചെയ്തു. ഞങ്ങൾ ഇസ്രായേലികൾ സിറിയയിലേ അസദ് ഭരനകൂടത്തേ അട്ടിമറിച്ചു.പ്രതിരോധ മന്ത്രി പ്രഖ്യാപിച്ചു.