ഇറാനിൽ തങ്ങളുടെ സർവ്വ കഴിവും പുറത്തെടുത്ത് സംഹാരം നടത്തും; മുന്നറിയിപ്പ് നല്കി ഇസ്രായേൽ സൈനീക മേധാവി
10:38 AM Oct 30, 2024 IST | suji S
ഇറാനിൽ തങ്ങളുടെ സർവ്വ കഴിവും പുറത്തെടുത്ത് സംഹാരം നടത്തും, ഇറാന് മുന്നറിയിപ്പ് നല്കി ഇസ്രായേൽ സൈനീക മേധാവി. ഹമാസിനും ഹിസ്ബുള്ളയ്‌ക്കുമെതിരെ നടന്നുകൊണ്ടിരിക്കുന്ന ആക്രമണങ്ങൾക്കിടയിൽ കഴിഞ്ഞയാഴ്ച ടെഹ്‌റാനിൽ നടത്തിയ ആക്രമണത്തിന് ഇസ്രായേലിനെതിരെ തിരിച്ചടിച്ചാൽ ഇറാനെ വളരെ കഠിനമായി ബാധിക്കുമെന്ന് ഇസ്രായേൽ സൈന്യം മുന്നറിയിപ്പ് നൽകി.ഇറാനെ ആക്രമിക്കുമെന്ന് ഇസ്രായേലി സൈനിക മേധാവി ലെഫ്റ്റനൻ്റ് ജനറൽ ഹെർസി ഹലേവി പറഞ്ഞു.
ഇറാൻ തെറ്റ് ചെയ്യുകയും, ഇസ്രായേലിന് നേരെ മറ്റൊരു മിസൈൽ ആക്രമണം നടത്തുകയും ചെയ്താൽ, ഇറാനിൽ എങ്ങനെ എത്തിച്ചേരാമെന്നും ഞങ്ങൾ വീണ്ടും ലോകത്തേ കാണിച്ചു കൊടുക്കും ഹെർസി ഹലേവി പറഞ്ഞു.