Film NewsKerala NewsHealthPoliticsSports

കേരള ബി ജെ പി യിൽ നടത്താനിരുന്ന യോഗങ്ങൾ മാറ്റിയതായി തീരുമാനം

04:47 PM Dec 07, 2024 IST | ABC Editor

ഉപതെരഞ്ഞെടുപ്പിലെ തോൽവി ഏൽപ്പിച്ച ആഘാതം ബിജെപിയിൽ രൂക്ഷമായ വിഭാഗീയതക്കും തമ്മിലടിക്കും കാരണമാകുന്നതായി റിപ്പോർട്ട്. പാർട്ടിയിലെ വിവിധ വിഭാഗങ്ങൾ തമ്മിലുള്ള തമ്മിലടി രൂക്ഷമായതോടെ ബിജെപി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്നും നാളെയുമായി സംഘടിപ്പിക്കാനിരുന്ന നേതൃയോഗങ്ങൾ മാറ്റി.പാർട്ടി അംഗങ്ങളുടെ മലക്കം മറിച്ചിലുകൾ പാർട്ടിയെ തളർത്തുകയോ വളർത്തുകയോ ചെയ്യാം.എന്നാൽ ഇതിനെല്ലാം സാക്ഷകളായി പൊതുജനം നിൽക്കുകയാണ് .

പാർട്ടിയുടെ കോർ കമ്മിറ്റി ചേരാതെ നേതൃയോഗത്തിൽ പങ്കെടുക്കില്ലെന്ന് ബിജെപി നേതാക്കളായ പി.കെ. കൃഷ്ണദാസും എം.ടി. രമേശും നിലപാടെടുത്തതായാണ് വിവരം. പ്രതിസന്ധിയെ തുടർന്ന് ബിജെപിയുടെ കോർ കമ്മിറ്റി യോഗം തിങ്കളാഴ്ച വിളിക്കാൻ നിർദ്ദേശം നൽകിയിരിക്കുകയാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ.പാലക്കാട്ടെ തോല്‍വിയും നേതാക്കൾക്കിടയിലെ ഭിന്നതയും മൂലം കനത്ത പ്രതിസന്ധി നേരിടുന്ന ബിജെപിയുടെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടാന്‍ ആര്‍എസ്എസ്. ബിജെപി നേതാക്കളുമായി നേരിട്ട് കൂടിക്കാഴ്ച നടത്താനാണ് ആര്‍എസ്എസ് തീരുമാനം.

രാഷ്ട്രീയ സ്ഥിതി, സംഘടന പ്രവര്‍ത്തനത്തിലെ വീഴ്ചകള്‍, തിരഞ്ഞെടുപ്പിലെ തോല്‍വി തുടങ്ങിയെല്ലാം ചര്‍ച്ചയാകും. നിലവിലെ സംസ്ഥാന നേതൃത്വവുമായുള്ള അഭിപ്രായവ്യത്യാസം മൂലം ആര്‍എസ്എസ് കഴിഞ്ഞ കുറച്ചു നാളായി ബിജെപിയുടെ പ്രവര്‍ത്തനത്തില്‍ ഇടപെടാറില്ലായിരുന്നു.

Tags :
BJPCommitteKerala
Next Article